ബി ജെ പിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം; തര്‍ക്കമില്ല: ആര്‍ എസ് എസ് തലന്‍ മോഹന്‍ ഭാഗവത്

Wait 5 sec.

ന്യൂഡല്‍ഹി | ബി ജെ പിയുമായി തര്‍ക്കമില്ലെന്ന് ആര്‍ എസ് എസ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍, തര്‍ക്കമാകാറില്ലെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞു.ആര്‍ എസ് എസ് അഭിപ്രായം പറയും, അന്തിമ തീരുമാനമെടുക്കുന്നത് ബി ജെ പി തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പി അധ്യക്ഷനെ തീരുമാനിക്കുന്നത് ആര്‍ എസ് എസ് അല്ല. ഇന്ത്യ വിഭജനത്തെ ആര്‍ എസ് എസ് എതിര്‍ത്തിരുന്നു.75 വയസ്സായാല്‍ താന്‍ വിരമിക്കുമെന്ന് പറഞ്ഞിട്ടില്ല. മറ്റാരെങ്കിലും വിരമിക്കണമെന്നും പറഞ്ഞിട്ടില്ലെന്നും മോഹന്‍ ഭാഗവത് സെപ്തംബര്‍ 17ന് പ്രധാനമന്ത്രിക്ക് 75 വയസ്സ് തികയാനിരിക്കെയാണ് പ്രതികരണം.