യുജിസിയുടെ എൽ ഒ സി എഫ് കരടിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി എസ് എഫ് ഐ

Wait 5 sec.

യുജിസി പുറത്തിറക്കിയ എൽ ഒ സി എഫ് (Learning Outcomes-based Curriculum Framework) കരടിനെതിരെ രാജ്യത്തെ വിവിധ ഇടങ്ങളിൽ എസ് എഫ് ഐ പ്രതിഷേധം നടത്തി. ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തു.ജവഹർലാൽ നെഹ്‌റു സർവകലാശാല, ഹൈദരാബാദ് സെൻട്രൽ സർവകലാശാല, പുതുച്ചേരി സെൻട്രൽ സർവകലാശാല, ഹിമാചൽ പ്രദേശ് സർവകലാശാല, കൊൽക്കത്ത സർവകലാശാല, പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലുൾപ്പെടെ എസ് എഫ് ഐ കരടിനെതിരെ ശക്തമായ പ്രതിഷേധം നടത്തി.Also Read: ‘ഇതര മതസ്ഥർ ഭൂമി കൈമാറ്റത്തിന് അനുമതി തേടണം’; അസമിൽ വിദ്വേഷ ഉത്തരവുമായി ബിജെപി സർക്കാർഗുജറാത്തിലും ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിലുമുള്ള പ്രതിഷേധങ്ങളിൽ എസ്എഫ്‌ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ പങ്കെടുത്തു. പുതുച്ചേരി സർവകലാശാലയിലും കൊൽക്കത്തയിലുമുള്ള പ്രതിഷേധങ്ങൾക്ക് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എ. സജി നേതൃത്വം നൽകി.യുജിസി പുറത്തിറക്കിയ എൽ ഒ സി എഫ് കരട്, ബിജെപി സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമാണെന്നും, അത് വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കാനുള്ള ശ്രമമാണെന്നും എസ്എഫ്‌ഐ പറഞ്ഞു. വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയെ പരാജയപ്പെടുത്താനും മതാധിഷ്ഠിതമായി മനസ്സുകളെ മാറ്റാനുമുള്ള ഏതൊരു ശ്രമത്തെയും കടുത്ത പ്രതിഷേധങ്ങളിലൂടെ നേരിടുമെന്നും എസ് എഫ് ഐ വ്യക്തമാക്കി.Also Read: അസം സര്‍ക്കാരിന് വീണ്ടും തിരിച്ചടി; രാജ്യദ്രോഹക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിസാര്‍ ശര്‍മ്മയുടെ അറസ്റ്റ് തടഞ്ഞു സുപ്രീംകോടതിരാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയെ നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കെതിരെ വിദ്യാർത്ഥി സമൂഹം ഒന്നിച്ച് പോരാടണമെന്നും എസ്എഫ്‌ഐ ആഹ്വാനം ചെയ്തു.The post യുജിസിയുടെ എൽ ഒ സി എഫ് കരടിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി എസ് എഫ് ഐ appeared first on Kairali News | Kairali News Live.