കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Wait 5 sec.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.വടക്കൻ ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കനത്തേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. റെഡ് അലർട്ട് തുടരുന്ന ഡാമുകൾക്കരികിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് 28 വരെ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തി. ALSO READ: ഓണം കെങ്കേമമാക്കാം: വിസ്മയിപ്പിക്കുന്ന വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കി സപ്ലൈക്കോ ഓണച്ചന്തബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 26 -29 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.The post കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് appeared first on Kairali News | Kairali News Live.