2025ൽ ഐഫോൺ 17 എയർ, 2026ൽ ഫോൾഡബിൾ: പുത്തൻ ആശയങ്ങള്‍ അവതരിപ്പിക്കാൻ പദ്ധതിയിട്ട് ആപ്പിള്‍, അറിയാം…

Wait 5 sec.

ഐഫോണ്‍ എപ്പോ‍ഴും ചെറിയ ചെറിയ മാറ്റങ്ങളോടെയാണ് ഉപഭോക്താക്കളുടെ അടുത്തേക്ക് എത്തുന്നത്. പക്ഷേ വർഷങ്ങളായി വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലതാനും. എന്നാല്‍ സെപ്റ്റംബർ മുതൽ പുറത്തിറങ്ങാൻ പോകുന്ന ഐഫോണ്‍ 17 സീരീസിന് വൻ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെക്നോളജി ജേണലിസ്റ്റ് മാർക്ക് ഗുർമാൻ്റെ റിപ്പോർട്ടനുസരിച്ച്, നിലവിലുള്ള ഐഫോൺ നിരയെ ആപ്പിള്‍ പുനർരൂപകൽപ്പന ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്ന് പറയുന്നു. 2025ൽ ഐഫോൺ 17 എയർ പുറത്തിറക്കുന്നതിലൂടെ ഇത് ആരംഭിക്കുന്നതായിരിക്കും. 2026-ൽ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ വരും.ALSO READ: ജോലി അവസരങ്ങളുമായി ഓപ്പണ്‍ എഐ; അപേക്ഷ ക്ഷണിച്ചു, തസ്തികകളറിയാം…2027-ൽ, ആപ്പിൾ ഒരു കര്‍വ്ഡ് ഗ്ലാസ് ഡിസൈൻ അവതരിപ്പിക്കും. ഇത് ഐ ഒ എസിലുള്ള ലിക്വിഡ് ഗ്ലാസ് ഡിസൈനിന് അനുയോജ്യമായിരിക്കും. ഐഫോൺ 20 എന്ന പേരിലായിരിക്കും ഈ വെര്‍ഷൻ അറിയപ്പെടുക.ഐഫോൺ 17 എയർ, ഐഫോൺ 17 സീരീസ്ഈ വർഷം അവതരിപ്പിക്കുന്ന ഐഫോൺ 17 എയർ നിലവിലുള്ള മോഡലിനേക്കാൾ സ്ലിം ഡിസൈനുള്ള ഹാൻഡ്‌സെറ്റായിരിക്കുമെന്നാണ് ഗുർമാൻ തന്റെ പവർ ഓൺ വാർത്താക്കുറിപ്പിൽ പറയുന്നത്. എന്നാല്‍ ഇതിന് ബാറ്ററി ലൈഫ് കുറവായിരിക്കുമെന്നും ഫിസിക്കൽ സിം കാർഡിനുള്ള ഇടം ഉണ്ടാകില്ലെന്നും പറയുന്നു. നിലവിലെ പ്ലസ് വേരിയന്റിന് പകരമായിരിക്കും എയർ മോഡൽ. ഐഫോൺ 17 ഇ, ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ 17 എയർ എന്നിവയാണ് പുതിയ സീരീസില്‍ ഉൾപ്പെടുന്നത്.ALSO READ: ഈ ഓണത്തിന് 30,000 രൂപയിൽ താഴെ ഒരു കിടിലൻ ഫോൺ നിങ്ങൾക്കായി എത്തുന്നു; അറിയാം വിവോ ടി4 പ്രോ 5Gയുടെ ഫീച്ചറുകള്‍ഇൻ-ഹൗസ് മോഡം ചിപ്പ്: കൂടുതൽ ശക്തമായ ക്വാൽകോം ചിപ്‌സെറ്റിന് പകരം ആപ്പിൾ അവരുടെ ആദ്യത്തെ ഇൻ-ഹൗസ് മോഡം ചിപ്പായ സി 1 മോഡം ഉപയോഗിക്കുമെന്ന് ഗുർമാന്റെ റിപ്പോർട്ടിൽ പറയുന്നു.ബമ്പർ കെയ്സ്: ഐഫോൺ 17 എയറിനായി കമ്പനി ഒരു “ബമ്പർ കേസ്” പുറത്തിറക്കിയേക്കുമെന്ന് എക്സിലെ ഒരു പോസ്റ്റിൽ ഗുർമാൻ അവകാശപ്പെടുന്നു. ഇത് ഡിവൈസിന്റെ എഡ്ജുകളില്‍ മാത്രമുള്ളതാണ്. പക്ഷേ പുറകുവശത്തില്ല. 2010ൽ ഐഫോൺ 4ലാണ് ആദ്യമായി ബമ്പർ കേസ് കമ്പനി അവതരിപ്പിച്ചത്.I believe Apple has at least considered/tested a new case for the slimmer iPhone this year that surrounds the edges but doesn’t cover the back. It’s a similar concept to the iPhone 4 Bumpers from 2010. https://t.co/6HYKmUUKSP pic.twitter.com/VzQGTFlOIg— Mark Gurman (@markgurman) August 24, 2025 ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ2026ൽ ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ കമ്പനി പുറത്തിറക്കുമെന്ന് ഗുർമാൻ തന്റെ റിപ്പോർട്ടിൽ പറയുന്നു. വി 68 എന്ന കോഡ്നാമത്തിൽ ഈ ഡിവൈസ് ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സ്മാർട്ട്ഫോണിനെ ഒരു മിനി ടാബ്‌ലെറ്റാക്കി മാറ്റുന്ന ഒരു ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോം ഫാക്ടറായിരിക്കും ഈ ഡിവൈസിനെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.നാല് ക്യാമറകളാണ് ഇതിൽ ഉണ്ടാവുക. കവർ ഡിസ്പ്ലേയിൽ ഒന്നും, പ്രധാന ഡിസ്പ്ലേയിൽ ഒന്നും, പുറകിൽ രണ്ടെണ്ണവും. കൂടാതെ, ഫോൾഡബിൾ ഐഫോണിൽ ഫെയ്‌സ്‌ ഐഡിക്ക് പകരം ടച്ച് ഐഡി ഉണ്ടാകുമെന്നും ഫിസിക്കൽ സിം കാർഡ് സ്ലോട്ട് ഉണ്ടാകില്ലെന്നും ഗുര്‍മാൻ പറയുന്നു.The post 2025ൽ ഐഫോൺ 17 എയർ, 2026ൽ ഫോൾഡബിൾ: പുത്തൻ ആശയങ്ങള്‍ അവതരിപ്പിക്കാൻ പദ്ധതിയിട്ട് ആപ്പിള്‍, അറിയാം… appeared first on Kairali News | Kairali News Live.