ആര്യനാട് പഞ്ചായത്ത് അംഗം ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത നിലയില്‍

Wait 5 sec.

തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്ത നിലയില്‍. ആര്യനാട് കോട്ടയ്ക്കകം വാര്‍ഡ് അംഗം ശ്രീജയാണ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന. മൈക്രോ ഫിനാന്‍സ് ഇടപാടില്‍ നാട്ടുകാര്‍ക്ക് പണം നല്‍കാന്‍ ഉണ്ടായിരുന്നു. 80 ലക്ഷത്തോളം രൂപ പലര്‍ക്കായി നല്‍കാന്‍ ഉണ്ടെന്നാണ് സൂചന. റബ്ബര്‍ഷീറ്റ് പാകപ്പെടുത്താന്‍വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡാണ് കുടിച്ചത്.ALSO READ: സംസ്ഥാനസർക്കാരിന്റെ സ‍ൗജന്യ ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതൽ: കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും തുടക്കമാകുംമൂന്നുമാസത്തിനു മുന്നേ ഇവര്‍ ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നിരവധി പേര്‍ക്കാണ് മൈക്രോ ഫിനാന്‍സ് വഴി ഇവര്‍ പണം നല്‍കാനുള്ളത്. പണം നഷ്ടപ്പെട്ടവർ വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. പ്രദേശത്ത് ശ്രീജക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവും ഉണ്ടായിരുന്നു. പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.The post ആര്യനാട് പഞ്ചായത്ത് അംഗം ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ appeared first on Kairali News | Kairali News Live.