രാഹുൽ രാജിവയ്ക്കണമെന്ന നിലപാടിൽ ഉറച്ച് അടൂർ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കണ്ണപ്പൻ നടരാജൻ. രാജി ആവശ്യപ്പെട്ട് മുൻപ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ച നിൽക്കുന്നു.സംഘടന നടപടിക്കു മുൻപായിരുന്നു കണ്ണപ്പൻ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്.സ്ത്രീകളോടുള്ള രാഹുലിൻ്റെ നിലപാട് ഈ രീതിയിൽ അല്ല വേണ്ടത് എന്നും രാഹുലിന്റെ പ്രവർത്തി അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ALSO READ: രാഹുലിനെചൊല്ലി തമ്മിലടിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസ്പോസ്റ്റിന്റെ പൂർണരൂപംഉപതിരഞ്ഞെടുപ്പിൽ യുവനേതാവിന്റെ വിജയത്തിനായി ദിവസങ്ങളോളം നാടും, വീടും, കുടുംബവും ഉപേക്ഷിച്ച് കഷ്ടപ്പെട്ട നിരവധി വനിതാ നേതാക്കളിൽ പ്രമുഖരാണ് ഷാനി ചേച്ചിയും, ബിന്ദു ചേച്ചിയും. എന്നാൽ ഇവർ രണ്ടു പേരും ആ സമയത്ത് അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണ്. CPM ഉം BJP യും മാധ്യമങ്ങളും പോലീസും ചേർന്ന് ഇവരോട് ചെയ്ത ക്രൂരത. പാർട്ടിക്കു വേണ്ടി ഇവരെ പോലെ മാനസിക പ്രയാസങ്ങളനുഭവിക്കുന്ന നിരവധി സ്ത്രീകൾക്ക് പ്രയാസമുണ്ടാക്കുന്ന നേതാക്കൾ രാഷ്ട്രീയത്തിൽ നിന്നുതന്നെ മാറിനിൽക്കണമെന്ന് അവർ പറഞ്ഞിട്ടുണ്ടെങ്കിൽ….. ഇനി തുടരണ്ട രാഹുൽ……… രാജിവയ്ക്ക് നാറിയവനെ ചുവന്നാൽ ചുവന്നവൻ നാറും…….. ഇനി Comment വരട്ടെThe post ‘നാറിയവനെ ചുമന്നാൽ ചുമന്നവൻ നാറും’; രാഹുലിന്റെ രാജിയിൽ ഉറച്ച് അടൂർ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുടെ പോസ്റ്റ് appeared first on Kairali News | Kairali News Live.