ട്രെയിനിൽ വെച്ച് മലയാളി യുവതിയുടെ ഫോൺ കവർന്ന് ബാങ്ക് അക്കൗണ്ടിൽ നിന്ന് നാല് ലക്ഷം രൂപ തട്ടി. കണ്ണൂർ സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്.ആഗസ്റ്റ് 16 ന് കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പരാതിക്കാരിയായ 41 കാരിയായ സ്ത്രീയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഫോൺ നഷ്ടപ്പെട്ട വിവരം യുവതി ഉടൻ തന്നെ കാനറ ബാങ്ക് കസ്റ്റമർ കെയറിലും ജിയോ കസ്റ്റമർ സർവീസിലും അറിയിച്ചെങ്കിലും ഒരു അപ്ഡേറ്റും ലഭിക്കാത്തതിനാൽ, കണ്ണൂരിലെ ഇരിട്ടി പോലീസ് സ്റ്റേഷനിൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി നൽക്കുകയായിരുന്നു.ALSO READ: ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രയാഗ്രാജില്‍ ജിആര്‍പി കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍എന്നാൽ പിന്നീട് മറ്റൊരു മൊബൈലിലൂടെ അവരുടെ കാനറാ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഫോൺ കവർന്നവർ അക്കൗണ്ടിൽ നിന്ന് പണവും തട്ടിയതായി മനസിലാക്കുന്നത്. ഓഗസ്റ്റ് 16 നും 18 നും ഇടയിൽ സംശയാസ്പദമായ ഒന്നിലധികം ഇടപാടുകൾ നടന്നതായി കണ്ടെത്തുകയായിരുന്നു. അക്കൗണ്ടിൽ നിന്നും ഏകദേശം 4 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ മംഗളൂരു സൗത്ത് പോലീസും കേസെടുത്തിട്ടുണ്ട്.ALSO READ: മുംബൈയിലെ ട്രെയിനിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയത് അഞ്ചുവയസുകാരന്റെ മൃതദേഹം; കൊന്നു തള്ളിയത് ബന്ധു തട്ടിക്കൊണ്ടു പോയ കുഞ്ഞിനെഅതേസമയം ഓഗസ്റ്റ് 18 ന്, യുവതിയുടെ സഹോദരൻ കാണാതായ നമ്പറിലേക്ക് വിളിച്ചപ്പോൾ, രാജേഷ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ ഫോണെടുക്കുകയും സേലം-കോയമ്പത്തൂർ റൂട്ടിൽ ഫോൺ കണ്ടെത്തിയെന്നും പറഞ്ഞിരുന്നു. അന്ന് വൈകുന്നേരം 5:30 ഓടെ ഫോൺ കോയമ്പത്തൂർ റെയിൽവേ പോലീസിന് കൈമാറുമെന്ന് അയാൾ ഉറപ്പുനൽകിയെന്നും യുവതി പറഞ്ഞു.The post ട്രെയിനിൽ വെച്ച് മലയാളി യുവതിയുടെ ഫോൺ കവർന്ന ശേഷം ബാങ്ക് അക്കൗണ്ടിൽ നിന്ന് നാല് ലക്ഷം രൂപ തട്ടി appeared first on Kairali News | Kairali News Live.