നവജാത ശിശുവിന് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനായി കരകവിഞ്ഞൊഴുകുന്ന നദി ധൈര്യത്തോടെ മുറിച്ചുകടക്കുന്ന ന‍ഴ്സിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായി. ഹിമാചൽ പ്രദേശിലാണ് സംഭവം. കുത്തിവെയ്പ് എടുക്കാനുള്ള കുഞ്ഞിന്റെ അടുക്കൽ എത്താനായി സ്വന്തം ജീവൻ പണയപ്പെടുത്തി കരകവിഞ്ഞൊഴുകുന്ന നദിക്ക് മുകളിലൂടെ ചാടുന്ന വീഡിയോയാണ് വൈറലായത്.ആരോഗ്യ പ്രവർത്തകയായ കമല ദേവിയുടെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ഒരു കൈയിൽ ഷൂസും തോളിൽ ബാക്ക്പാക്കും പിടിച്ച് ഒരു പാറയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.Also Read: ‘പൊരിഞ്ഞ പോരാട്ടം’; നാസികില്‍ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ: വീഡിയോ വൈറല്‍‘കാലാവസ്ഥ കാരണം അമ്മയ്ക്ക് പ്രതിരോധ കുത്തിവയ്പ്പിനായി വരാൻ കഴിഞ്ഞില്ല. അതിനാൽ എനിക്ക് അവരുടെ അടുത്തേക്ക് പോകണമായിരുന്നു’ സംഭവത്തെ പറ്റി കമലാദേവി പ്രതികരിച്ചു. പധാർ തെഹ്സിലിലെ സുധാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയാണ് കമല ദേവി.കമലാ ദേവിയുടെ ധീരതയെ പ്രശംസിച്ച് പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തു. ആരോഗ്യ പ്രവർത്തകർക്ക് ജീവൻ അപകടത്തിലാക്കേണ്ടിവരാതിരിക്കാൻ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും ആളുകൾ വീഡിയോയിക്കടിയിൽ അഭിപ്രായമുണ്ട്.Such people truly need appreciation! From Chauharghati Mandi HP, Kamla Devi, a health worker, crossed a flooded stream by jumping to reach Hurang village and vaccinate babies. With roads blocked due to floods and landslides, she carried duty on her shoulders. pic.twitter.com/FbysmHKqOB— Nikhil saini (@iNikhilsaini) August 22, 2025 The post നവജാത ശിശുവിന് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനായി കരകവിഞ്ഞൊഴുകുന്ന നദി ചാടിക്കടന്ന് നഴ്സ്: വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.