സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ അറസ്റ്റിലായ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അമിത രക്തസമ്മര്‍ദവും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെയും തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.2023 സെപ്റ്റംബറില്‍ ലണ്ടനിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് കഴിഞ്ഞ ദിവസം വിക്രമസിംഗയെ അറസ്റ്റ് ചെയ്തത്. ഭരണത്തിലിരിക്കെ വിക്രമസിംഗെയുടെ ഭാര്യ മൈത്രിയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയെതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. Also read – അവസരം മുതലെടുക്കാൻ പാകിസ്ഥാൻ: ബന്ധം പുനഃസ്ഥാപിക്കാൻ ബംഗ്ലാദേശിലെത്തി പാക് വിദേശകാര്യ മന്ത്രി; സന്ദർശനം 13 വർഷത്തിനിടെ ആദ്യംഅഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ആരോപണങ്ങളെ തുടര്‍ന്ന് ഗോതബയ രാജപക്സെ രാജി വെച്ചപ്പോള്‍, അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ 2022 ജൂലൈയിലാണ് വിക്രമസിംഗെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. സിഐഡി, ഓഫീസിലെത്തി മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്.content summary: Sri Lanka’s ex-president Ranil Wickremesinghe, who was arrested in a case of government fund misuse, has been admitted to the ICU.The post അറസ്റ്റിലായ മുന് ശ്രീലങ്കന് പ്രസിഡന്റ് റനില് വിക്രമസിംഗെ ഐസിയുവില് appeared first on Kairali News | Kairali News Live.