ഇലക്ട്രിക് ആയി എത്തുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ: ചിത്രങ്ങൾ പുറത്ത്; ലോഞ്ച് ഡീറ്റയിൽസ്

Wait 5 sec.

ഹിം-ഇ എന്ന് അറിയപ്പെടുന്ന റോയൽ എൻഫീൽഡ് ഹിമാലയന്റെ ഇലക്ട്രിക് വേരിയന്റിന്റെ ചിത്രം പുറത്ത്. ലഡാക്കിൽ വാഹനം ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങൾ പുറത്തെത്തിയെങ്കിലും എന്നായിരിക്കും ഇലക്ട്രിക്ക് പതിപ്പിന്റെ വേരിയന്റ് ലോഞ്ച് ചെയ്യുക എന്ന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഹിം-ഇയെ പറ്റിയുള്ള കൺസെപ്റ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആശയങ്ങൾ പ്രാവർത്തികമാക്കിയിട്ടുണ്ടെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പും ചെറിയ വിൻഡ്‌ഷീൽഡും വാഹനത്തിനുണ്ട്.Also Read: വെറും 135 സെക്കൻഡ് മഹീന്ദ്രയുടെ ബാറ്റ്മാൻ എഡിഷൻ കാലികറുപ്പും വെളുപ്പും നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ ഫിനിഷും. സീറ്റിൽ എംബ്രോയിഡറി ചെയ്ത റോയൽ എൻഫീൽഡ് ലോഗോയും ചിത്രത്തിൽ കാണാൻ സാധിക്കും.എയറോഡൈനാമിക് ഡിസൈനാണ് വാഹനത്തിന് നൽകിയിട്ടുള്ളത്. ഫ്രണ്ട് ഫോർക്കുകൾക്ക് സ്വർണനിറമാണ് നൽകിയിരിക്കുന്നത്. സ്വർണ്ണ നിറത്തിലുള്ള സ്‌പോക്ക് അലോയ് വീലുകളും വാഹനത്തിന്റെ മോടി കൂട്ടുന്നതാണ്.Also Read: ഹിറ്റായി ഹ്യുണ്ടായിയുടെ ഡിജിറ്റൽ കീ14 kWh ബാറ്ററി പായ്ക്കുമായിട്ടാണ് വാഹനം എത്തുന്നതെന്നാണ് നേരത്തെ പുറത്തെത്തിയിട്ടുള്ള റിപ്പോർട്ടുകൾ നൽകുന്ന സൂചന. 200-250 കിലോമീറ്റർ റേഞ്ച് വാഹനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പെട്രോൾ പതിപ്പിനേക്കാൾ കൂടുതൽ ഫീച്ചറുകൾ പുതിയ ഹിം-ഇയിലുണ്ടായിരിക്കുമെന്നാണ് വാഹനപ്രേമികൾ പ്രതീക്ഷിക്കുന്നത്. സ്വിച്ചബിൾ എബിഎസ്, നാവിഗേഷൻ, കണക്റ്റിവിറ്റി എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്.The post ഇലക്ട്രിക് ആയി എത്തുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ: ചിത്രങ്ങൾ പുറത്ത്; ലോഞ്ച് ഡീറ്റയിൽസ് appeared first on Kairali News | Kairali News Live.