രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതികളടക്കം ഗുരുതര വെളിപ്പെടുത്തലുകൾ പുറത്തു വന്നതിന് പിന്നാലെ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ വിദ്യാർഥികൾ ബാരിക്കേഡുകളും മറികടന്ന് എംഎൽഎ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചു.പ്രതിഷേധ പരിപാടി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസിനുള്ളിൽ ഒരായിരം രാഹുൽ മാങ്കൂട്ടത്തിലുമാരുണ്ടെന്നും രാഹുലിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്നും സഞ്ജീവ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അതോടൊപ്പം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ SFI ഒരു ലക്ഷം കത്തുകൾ സോണിയാ ഗാന്ധിയ്ക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ: രാഹുലിന് വിഡി സതീശന്‍റെ സംരക്ഷണ കവചം, എംഎൽഎ സ്ഥാനവും ഒ‍ഴിയണമെന്ന് മുതിർന്ന നേതാക്കൾ; അന്വേഷണത്തിന് സമിതിയുമായി കോൺഗ്രസ്അതേസമയം ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങൾ പുറത്തുവരുമ്പോൾ അടൂരിലെ വീട്ടിൽ നിന്ന് രാഹുൽ പുറത്തിറങ്ങിയിട്ടില്ല. മാധ്യമങ്ങളോട് പ്രതികരിക്കാനോ സ്വകാര്യ ചടങ്ങുകളിൽപോലും പങ്കെടുക്കാനോ രാഹുൽ തയ്യാറായിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ എല്ലാം ഒഴിവാക്കി. പ്രതിഷേധം ഭയന്ന് മണ്ഡലമായ പാലക്കാട്ടേക്കും മാങ്കൂട്ടത്തിൽ പോയിട്ടില്ല.The post പ്രതിഷേധമിരമ്പി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് appeared first on Kairali News | Kairali News Live.