ഉത്തരാഖണ്ഡിലെ ഉധംസിങ് നഗറില്‍ അധ്യാപകനു നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥി. ശ്രീ ഗുരുനാനാക് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. സമരത്ത് ബജ്വവ എന്ന വിദ്യാര്‍ഥിയാണ് ലഞ്ച് ബോക്സില്‍ തോക്ക് ഒളിപ്പിച്ചു വന്ന് ആക്രമണം നടത്തിയത്.ഫിസിക്സ് അധ്യാപകനായ ഗഗന്‍ദീപ് സിംഗ് കോഹ്ലി കഴിഞ്ഞ ദിവസം ക്ലാസില്‍ വച്ച് സമരത്ത് ബജ്വവയെ തല്ലിയിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് വിദ്യാര്‍ഥി കൃത്യം നടത്തിയത്. അധ്യാപന്റെ പിറകില്‍ നിന്നാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്.ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സക്ക് വിധേയനാക്കി. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബജ്വയെ ജീവനക്കാരാണ് പിടികൂടിയത്.Also read – പാലക്കാട് മുതലമടയിൽ ഫാം സ്റ്റേ ഉടമയുടെ ക്രൂരത; ആദിവാസി യുവാവിനെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ചുഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 109 പ്രകാരം കൊലപാതകശ്രമത്തിനാണ് വിദ്യാര്‍ത്ഥിക്കു നേരെ പൊലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥിക്ക് തോക്ക് എവിടെ നിന്നും ലഭിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.The post ലഞ്ച് ബോക്സില് തോക്ക്; ഉത്തരാഖണ്ഡില് തല്ലിയ അധ്യാപകനെതിരെ വെടിയുതിര്ത്ത് വിദ്യാര്ത്ഥി appeared first on Kairali News | Kairali News Live.