ബോളിവുഡ് ബിഗ് റിലീസ് ‘വാർ 2’ നെക്കാൾ മികച്ച പ്രകടനം കാഴ്ച വച്ചാണ് സ്റ്റൈൽ മന്നൻ രജനികാന്ത് ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നത്. ‘കൂലി’, ‘വാർ 2’ എന്നീ വലിയ റിലീസുകളുമായി 2025 ഓഗസ്റ്റ് 14 ന് ആരംഭിച്ച ബോക്സ് ഓഫീസ് യുദ്ധത്തിൽ ജയം തലൈവർ തന്നെ ഉറപ്പിച്ചിരിക്കുകയാണ്. ജയിലറിന് ശേഷം വീണ്ടും പ്രേക്ഷകരെ കൂട്ടത്തോടെ തിയേറ്ററുകളിലേക്ക് എത്തിക്കുകയാണ് താരസംവിധായകൻ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിലൂടെ ഒരുങ്ങിയ കൂലിയിലൂടെ 74കാരനായ രജനികാന്ത്. തമിഴ് സൂപ്പർസ്റ്റാറിനോടുള്ള ജനങ്ങളുടെ സ്നേഹം മറ്റെന്തിനെക്കാളും വലുതാണെന്ന് ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നു. ജൂനിയർ എൻടിആറും ഹൃത്വിക് റോഷനും അടക്കം രണ്ട് ഇൻഡസ്ട്രികളിലെ സൂപ്പർസ്റ്റാറുകൾ അഭിനയിച്ച ‘വാർ 2’ നെക്കാൾ മുന്നിലാണ് രജനീകാന്തിന്‍റെ ‘കൂലി’. ആദ്യ ചിത്രം വൻ വിജയമായിട്ടും വാർ 2 കാണാൻ ആളുകൾ കുറവാണ്.ALSO READ; 17ാമത് രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളക്ക് ഇന്ന് തുടക്കം; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കുംലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് മുംബൈയിൽ ലഭിച്ചതെങ്കിലും ബോളിവുഡ് ചിത്രമായ ‘വാർ 2’നെ അപേക്ഷിച്ച് കൂടുതൽ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ ചിത്രത്തിന് കഴിഞ്ഞു.ഒന്നാം ദിനം: 65 കോടി, രണ്ടാം ദിനം: 54.75 കോടി രൂപ, മൂന്നാം ദിനം: 39.5 കോടി രൂപ, നാലാം ദിനം: 35.25 കോടി രൂപ, അഞ്ചാം ദിനം: 12 കോടി, ആറാം ദിനം: 9.51 കോടി രൂപ, ഏഴാം ദിനം: 1.9 കോടി രൂപ എന്നിങ്ങനെ ആകെ 217.91 കോടി രൂപയാണ് കൂലിയുടെ കളക്ഷൻ. അതേസമയം, വാർ 2 ന് ഒന്നാം ദിനം: 52 കോടി, രണ്ടാം ദിനം: 57.85 കോടി രൂപ, മൂന്നാം ദിനം: 33.25 കോടി, നാലാം ദിനം: 32.65 കോടി രൂപ, അഞ്ചാം ദിനം: 8.75 കോടി രൂപ, ആറാം ദിനം: 9 കോടി രൂപ, ഏഴാം ദിനം: 1.51 കോടി രൂപ, ആകെ 195.01 കോടി രൂപ എന്നിങ്ങനെയാണ് ബോക്സ്ഓഫീസ് നേട്ടം. ഏഴാം ദിവസം കൂലി ഇന്ത്യയിൽ നിന്ന് 1.9 കോടി രൂപ നേടിയതായി ട്രേഡ് റിപോർട്ടുകൾ പറയുന്നു. ഇതോടെ മൾട്ടിസ്റ്റാറർ ആക്ഷൻ ഡ്രാമയുടെ മൊത്തം കളക്ഷൻ 217.91 കോടി രൂപയാണ്. അതേ സമയം ഹൃതിക് – ജൂനിയർ എൻ ടി ആർ ചിത്രത്തിന് നേടാനായത് 195 കോടി രൂപയാണ്.The post ബോളിവുഡിലും പവർ കാണിച്ച് രജനീകാന്ത്; ‘വാർ 2’ വിനെ കടത്തി വെട്ടി ‘കൂലി’ appeared first on Kairali News | Kairali News Live.