ഇത്രയും പേടിപ്പിക്കുന്ന വീഡിയോ വേറെയില്ല ! ചത്തുപോയ വളര്‍ത്തുപൂച്ചയെ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിക്കുന്ന സ്ത്രീ; ഞെട്ടിപ്പിക്കുന്ന വീഡിയോ

Wait 5 sec.

ചില ആളുകള്‍ക്ക് വളര്‍ത്തുമൃഗങ്ങളോട് ഒരു പ്രത്യേക താത്പര്യമായിരിക്കും. വളര്‍ത്തുമൃഗങ്ങങ്ങളെ വളര്‍ത്താനും സ്വന്തം മക്കളെ പോലെ നോക്കാനും ഒക്കെ ആഗ്രമുള്ള നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ടാകും. വളര്‍ത്തുമൃഗങ്ങളുടെ വിയോഗം അതിന്റെ ഉടമകള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും മേലെയായിരിക്കും.ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ന്യൂയോര്‍ക്കില്‍ നിന്നുള്ള മേഗന്‍ റിലെയെന്ന യുവതിയുടെ ഒരു വീഡിയോ ആണ്. യുവതി തന്റെ പ്രീയപ്പെട്ട കറുത്ത പൂച്ച മരിച്ചപ്പോള്‍ അതിനെ സ്റ്റഫ് ചെയ്ത് വീട്ടിലെ ഷോക്കേസില്‍ സൂക്ഷിക്കുന്നതാണ് വീഡിയോ.Also Read : ‘ജാതിയും മതവും ഇല്ലാത്ത ഈ ആഘോഷം ലോകത്തിനു തന്നെ മാതൃക’; ജയറാംസ്റ്റഫ് ചെയ്ത തന്റെ വളര്‍ത്തുപൂച്ചയുടെ ശരീരം ഒരു പാഴ്‌സല്‍ ബോക്‌സില്‍ നിന്നും മേഗന്‍ പുറത്തെടുക്കുന്നത് വീഡിയോയില്‍ കാണാം. പാഴ്‌സലില്‍ നിന്നും പുറത്തെടുത്ത നായയെ തന്റെ സ്വീകരണ മുറിയിലെ സൈഡ് ഷെല്‍ഫില്‍ ഒരു കാഴ്ച വസ്തുവായി പ്രദര്‍ശിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. മേഗന്‍ പൂച്ചയ്ക്ക് ഉമ്മ കൊടുക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.‘നിങ്ങള്‍ എന്തിനെയെങ്കിലും അത്രയധികം സ്‌നേഹിക്കുമ്പോള്‍, അതിനെ നിങ്ങള്‍ കുഴിച്ചിടുന്നില്ല. പകരം നിങ്ങള്‍ അതിനെ സംരക്ഷിക്കുന്നു. എന്നെന്നേക്കുമായി പ്രതീകാത്മകമെന്നവണ്ണം. എന്നെന്നേക്കുമായി മങ്ങിയത്. അതെ, അവന്‍ ഫ്രീസ് – ഡ്രൈഡ് ആണ്. ഇല്ല, എനിക്ക് ഖേദമില്ല’ – എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുള്ളത്. നിരവധി പേര്‍ യുവതിക്ക് പൂച്ചയോടുള്ള സ്‌നേഹത്തെ പുകഴ്ത്തുമ്പോള്‍ ചിലരാകട്ടെ വീഡിയോയ്ക്ക് വിമര്‍ശനമാണ് ഉന്നയിക്കുന്നത്. View this post on Instagram A post shared by Meghan Riley- Professional Body Piercer (@meghanriley.piercer)The post ഇത്രയും പേടിപ്പിക്കുന്ന വീഡിയോ വേറെയില്ല ! ചത്തുപോയ വളര്‍ത്തുപൂച്ചയെ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിക്കുന്ന സ്ത്രീ; ഞെട്ടിപ്പിക്കുന്ന വീഡിയോ appeared first on Kairali News | Kairali News Live.