ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

Wait 5 sec.

2025-26 അധ്യയന  വർഷത്തേക്കുള്ള റെഗുലർ ഡിപ്ലോമ പ്രവേശനവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ആഗസ്റ്റ് 29 ന് സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിലുള്ള ഒഴിവുകളും അഡ്മിഷൻ സംബന്ധിച്ച മറ്റു വിവരങ്ങളും www.polyadmission.org യിൽ ലഭിക്കും. യോഗ്യരായ വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 9.30 മുതൽ 10.30 വരെ കോളേജിൽ എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾക്ക്: 0471 2222935, 9400006418.