പദവിയിലിരിക്കുന്നവര്‍ പാര്‍ട്ടിയും പ്രവര്‍ത്തകരെയും മറക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗിക പരാതിയില്‍ വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗം. പ്രവര്‍ത്തകര്‍ക്കുണ്ടായ വേദനയും ആത്മാഭിമാനക്ഷതവും ഓര്‍ക്കണമെന്നും വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.കഴിവും അവസരവും ഭാഗ്യവും കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായത്. എല്ലാവര്‍ക്കും ഈ അവസരം ലഭിച്ചെന്ന് വരില്ലെന്നും വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ ആരും കൊള്ളരുതാത്തവരെന്നല്ല, മറിച്ച് രാഹുലിന് പാര്‍ട്ടി അവസരങ്ങള്‍ നല്‍കിയെന്നും വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.Also Read : ‘രാഹുലിനെതിരായ നടപടി കൈക്കൊണ്ടത് ഹൃദയവേദനയോടെ വിഷയത്തില്‍ ചാപ്റ്റര്‍ ക്ലോസ്’; ഇത് ഇവിടെ അവസാനിച്ചുവെന്ന് വി ഡി സതീശന്‍കേരളത്തിലെ കോണ്‍ഗ്രസ്, ഒരു യുവാവിന് നല്‍കേണ്ട എല്ലാ അവസരങ്ങളും രാഹുലിന് നല്‍കി. ഈ പ്രസ്ഥാനത്തിന് വേണ്ടി അടിയും ഇടിയും കൊണ്ടവര്‍ പുറത്തുണ്ട്. അവര്‍ക്ക് ലഭിക്കാത്ത അവസരവും പരിഗണനയും ആണ് രാഹുലിന് കിട്ടിയതെന്നും വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.എന്നാലും രാഹുല്‍ പഴത്തൊലിയില്‍ ചവിട്ടി വീണു. വീഴാന്‍ പാടില്ലാത്ത ജാഗ്രത രാഹുല്‍ പുലര്‍ത്തിയില്ലെന്നും വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.The post ‘പദവിയിലിരിക്കുമ്പോള് പാര്ട്ടിയേയും പ്രവര്ത്തകരേയും മറക്കരുത്, സസ്പെന്ഷന് ശിക്ഷയല്ല’; ഒടുവില് വീക്ഷണവും രാഹുലിനെതിരെ എഴുതി appeared first on Kairali News | Kairali News Live.