‘ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള സ്കൂളില്‍ നടന്ന സ്ഫോടനത്തില്‍ ആര്‍ എസ് എസിനും ബിജെപിക്കും പങ്കുണ്ട്’: ഇ എൻ സുരേഷ് ബാബു

Wait 5 sec.

ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള സ്കൂളില്‍ നടന്ന സ്ഫോടനത്തില്‍ ആർഎസ്എസുകാർക്കും ബിജെപിക്കും പങ്കുടെന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. സംഭവത്തില്‍ പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും. ഇതുവരെ 10 ഓളം പേരെ ചോദ്യം ചെയ്തുവെന്നും സമാധാന അന്തരീക്ഷം തകർക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വർഗീയ സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ച് പല കാര്യങ്ങളും സംഘപരിവാര്‍ സംഘടനകള്‍ പാലക്കാട് നടത്തിയിരുന്നുവെന്നും. ആർ എസ് എസ് കാര്യാലയങ്ങൾ ആയുധപുരകളാണ് അവ റെയ്ഡ് ചെയ്യണമെന്നും ഇ എൻ സുരേഷ്ബാബു ആവശ്യപ്പെട്ടു.Also Read:വേട്ടക്കാരനൊപ്പം നില്‍ക്കുന്ന പുരുഷ മാംസപിണ്ഡങ്ങളെ ഓർത്ത് സഹതാപം തോന്നുന്നു; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് താര ടോജോ അലക്സ്ബോംബ് സ്ഫോടനം ജനങ്ങൾ അറിയാതിരിക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുകയാണ്. രാഹുൽ മങ്കൂട്ടത്തിലിന്റെ വിഷയം പോലെ തന്നെ ഗൗരവം ഉള്ള വിഷയം ആണ് ബോംബ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ വിഷയത്തിന് ഒപ്പം ചർച്ച ചെയ്യേണ്ടിയിരുന്ന വിഷയം മറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് രാഹുൽ ഓഫീസിലേക്ക് രാത്രി തന്നെ ബിജെപി മാർച്ച്‌ നടത്തിയതെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.The post ‘ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള സ്കൂളില്‍ നടന്ന സ്ഫോടനത്തില്‍ ആര്‍ എസ് എസിനും ബിജെപിക്കും പങ്കുണ്ട്’: ഇ എൻ സുരേഷ് ബാബു appeared first on Kairali News | Kairali News Live.