ആലപ്പുഴ ചേര്‍ത്തലയില്‍ കിടപ്പുരോഗിയായ അച്ഛനെ മര്‍ദിച്ച കേസില്‍ ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍. അമിതമായി മദ്യപിക്കുന്ന ഇരുവരും മാതാപിതാക്കളെ മര്‍ദിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു.കിടപ്പ് രോഗിയായ സ്വന്തം അച്ഛനെ യുവാവ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. തുടര്‍ന്ന് പട്ടണക്കാട് പോലീസ് കേസെടുത്തു. ചേര്‍ത്തലയിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരട്ട സഹോദരങ്ങളെ പിടികൂടി.ഇരുവരും സ്ഥിരം മദ്യപാനികളാണെന്നാണ് പോലീസ് പറയുന്നത്. മദ്യലഹരിയില്‍ മാതാപിതാക്കളെ പതിവായി മര്‍ദിക്കും. എഴുപത്തിയഞ്ചു വയസുള്ള ചന്ദ്രശേഖരന്‍ നായരെ ലോഹ വളകൊണ്ട് ഇടിച്ചതിനും കഴുത്തും കൈയ്യും പിടിച്ചു തിരിച്ചതിനുമാണ് അഖിനെതിരെ കേസെടുത്ത്.Also Read : കോഴിക്കോട് വിജിൽ തിരോധാന കേസിൽ വഴിത്തിരിവ്; യുവാവിനെ കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തൽ; രണ്ടുപേർ അറസ്റ്റിൽമര്‍ദനം പ്രോല്‍സാഹിപ്പിച്ചതിനും ഇതു മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനുമാണ് നിഖിലിനെയും കേസില്‍ പ്രതി ചേര്‍ത്തു. വയോജനസംരക്ഷണ നിയമം ഉള്‍പ്പടെ അഞ്ചു വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.മാതാപിതാക്കളെ ആക്രമിച്ചതിന് ഇരട്ട സഹോദരങ്ങള്‍ക്കെതിരെ 2023 ലും പോലീസ് കേസെടുത്തിരുന്നു. ചന്ദ്രശേഖരന്‍ നായരുടെ മറ്റു രണ്ടു മക്കള്‍ ഇരട്ട സഹോദരങ്ങളുടെ ശല്യം കാരണം കുടുംബ വീട്ടില്‍ നിന്നു അല്‍പം മാറിയാണ് താമസിക്കുന്നത്.The post ആലപ്പുഴയില് കിടപ്പുരോഗിയായ അച്ഛനെ മര്ദിച്ച കേസ്: ഇരട്ട സഹോദരങ്ങള് അറസ്റ്റില് appeared first on Kairali News | Kairali News Live.