മെസിയും സംഘവും കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹിമാൻ. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം നടത്തുക. ഫേസ്ബുക്ക് പോസ്റ്റുവഴിയാണ് മന്ത്രി സ്ഥിരീകരിച്ചിരിക്കുന്നത്. നവംബർ 2025 ഫിഫ ഇന്റർനാഷണൽ വിൻഡോയിൽ സൗഹൃദ മത്സരത്തിനായി ലയണൽ മെസ്സി അടങ്ങുന്ന ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യൽ മെയിൽ വഴി ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു.Also read: മെസി വരും; സ്ഥിരീകരിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻഅര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ പല മാധ്യമങ്ങളും ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്തിയുടെ വിദേശ സന്ദർശനം പോലും ധൂർത്താണെന്ന് വരെ ചില മാധ്യമങ്ങൾ വരുത്തി തീർക്കാൻ ശ്രമിച്ചിരുന്നു. ആ വാർത്തകൾ ഒക്കെ തന്നെ തികച്ചും വസ്തുത വിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.The post ‘മെസി വരും ട്ടാ’; സ്ഥിരീകരണവുമായി മന്ത്രി വി അബ്ദുറഹിമാൻ appeared first on Kairali News | Kairali News Live.