പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ബേദബ്രത പെയിന്‍ കര്‍ഷക സമരത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ദേജാ വൂ 17ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. ഓഗസ്റ്റ് 24-ന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രദർശനം. സംവിധായകന്‍ ബേദബ്രതയും ചിത്രത്തിൻ്റെ സൗണ്ട് ഡിസൈനറും കോ പ്രൊഡ്യൂസറുമായ റസൂല്‍ പൂക്കുട്ടിയും പങ്കെടുക്കും. ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍, നാല് ഇന്ത്യക്കാര്‍ അമേരിക്കന്‍ കൃഷിയിടങ്ങളിലൂടെ 10,000 കിലോമീറ്റര്‍ യാത്ര നടത്തുകയും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അസ്തിത്വപരമായ പ്രസക്തിയുള്ള ഒരു പ്രതിഭാസം കണ്ടെത്തുകയും ചെയ്യുന്നതാണ് കഥ. നാല് പതിറ്റാണ്ടുകളായി കൃഷിയുടെ കോര്‍പ്പറേറ്റ് വത്കരണത്തിനെതിരെ പോരാടിയ അമേരിക്കയിലെ ചെറുകിട കുടുംബങ്ങളില്‍ നിന്നുള്ളതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ സാധാരണക്കാരുടെ ശബ്ദങ്ങളുടെ ചരിത്രമാണ് ഈ സിനിമ പറയുന്നത്.Read Also: 17ാമത് IDSFFK ; മികച്ച അഭിപ്രായം നേടി ഉദ്ഘാടന ചിത്രം ‘ഫ്രം ഗ്രൗണ്ട് സീറോ’ഇന്ത്യൻ കര്‍ഷകര്‍ നിലവില്‍ വിപണി പരിഷ്കാരങ്ങള്‍ക്കും കാര്‍ഷിക കോര്‍പ്പറേറ്റ് വത്കരണത്തിനുമെതിരായ സമാനമായ ഒരു പോരാട്ടത്തിലാണ്. നമ്മുടെ രാജ്യവും ഈ കാര്യങ്ങളെല്ലാം അഭിമുഖീകരിക്കാന്‍ പോകുന്നതിനാല്‍ ഈ സിനിമയ്ക്ക് വളരെയധികം കാലികപ്രസക്തിയുണ്ട്.ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളില്‍ പ്രശസ്തി നേടിയ ബേദബ്രത, നാസയിലെ ശാസ്ത്രജ്ഞനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബേദോ ഡിജിറ്റല്‍ ക്യാറകളിലുള്ള സീമോസ് സെന്‍സര്‍ കണ്ടെത്തുന്ന ടീമില്‍ പ്രധാന പങ്ക് വഹിച്ച ബേദബ്രതയുടെ പേരിൽ വിവിധ കണ്ടുപിടുത്തങ്ങള്‍ക്കുള്ള 87 പേറ്റന്റുകള്‍ ഉണ്ട്. 2012-ലെ നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരത്തിന് ഇദ്ദേഹത്തിന്റെ ചിറ്റഗോങ് എന്ന സിനിമ അര്‍ഹമായിരുന്നു.. The post കർഷക സമരം കേന്ദ്ര പ്രമേയമാക്കി നാസ മുൻ ശാസ്ത്രജ്ഞൻ്റെ ആവിഷ്കാരം; 17ാം രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ കൈയടി നേടാൻ ദേജാ വൂ appeared first on Kairali News | Kairali News Live.