തിരുവനന്തപുരം|കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കാന്‍ നിര്‍ദേശം. നോട്ടീസില്‍ നിന്നും പേര് നീക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് നിര്‍ദേശം നല്‍കിയത്.യോഗത്തില്‍ അധ്യക്ഷന്‍ ആകേണ്ടിയിരുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായിരുന്നു. ആഗസ്ത് 25നാണ് സംഘാടകസമിതി രൂപീകരണ യോഗം. പരിപാടിയുടെ ഉദ്ഘാടകന്‍ മന്ത്രി എം.ബി രാജേഷാണ്. പാലക്കാട് വെച്ചാണ് ഈ വര്‍ഷത്തെ സ്‌കൂള്‍ ശാസ്‌ത്രോത്സവം നടക്കുക.