സുധാകർ റെഡ്ഡിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Wait 5 sec.

സി പി ഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച പാർലമെന്‍റേറിയൻ ആയിരുന്നു സുധാകർ റെഡ്ഡിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ശബ്ദം പാർലമെന്റിൽ ഉയർത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. സൗമ്യനും സമൂഹത്തിനാകെ സ്വീകാര്യനുമായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സുധാകർ റെഡ്ഡിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.ALSO READ; സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അന്തരിച്ചുസുധാകർ റെഡ്ഡിയുടെ നിര്യാണത്തിൽ മന്ത്രി വി ശിവൻകുട്ടിയും അനുശോചനം രേഖപ്പെടുത്തി. വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സുധാകർ റെഡ്ഡി അന്തരിച്ചത്.  2012 മുതൽ 2019 വരെ സി പി ഐ ജനറൽ സെക്രട്ടറിയായിരുന്നു. രണ്ട് തവണ ലോക്സഭാംഗം ആയിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഇദ്ദേഹം ലോക്സഭാംഗമായത്. 1968ൽ റെഡ്ഡി സി പി ഐ ദേശീയ കൗൺസിൽ അംഗമാകുന്നത്. സി പി ഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും സുധാകർ റെഡ്ഡി പ്രവർത്തിച്ചു.The post സുധാകർ റെഡ്ഡിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.