വുഡ് വർക്ക്‌ ടെക്‌നിഷ്യൻ പഠിക്കാം; ഐ.ടി.ഐ.യിൽ സീറ്റൊഴിവ്

Wait 5 sec.

പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ മാവേലിക്കരയിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ.യിൽ എൻസിവിടി അംഗീകാരം ഉള്ള ഇലക്ട്രോണിക്സ് മെക്കാനിക്, വുഡ് വർക്ക്‌ ടെക്‌നിഷ്യൻ എന്നീ ട്രേഡു കളിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വരുടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പരിശീലനം പൂർണമായും സൗജന്യമാണ് ഉച്ചഭക്ഷണം, പോഷകാഹാരം യൂണിഫോം അലവൻസ്, ലംസം ഗ്രാൻഡ്, പ്രതിമാസ സ്റ്റൈപ്പന്റ്, എന്നിവ ലഭിക്കും. ഫോൺ : 0479 2341485 9188131159Also read; കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫസറാകാം; ഇപ്പോള്‍ അപേക്ഷിക്കാംനഴ്‌സുമാരുടെ പ്രവർത്തനക്ഷമത ഉയർത്തുന്നതിനുള്ള പോസ്‌റ്റ്–ബേസിക് സ്‌പെഷൽറ്റി നഴ്‌സിങ് ഡിപ്ലോമ കോഴ്‌സ് 2025–26 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 8വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാകുക. 2025 ഓഗസ്റ്റ് 18ന് 45 വയസ്സ് കവിയരുത്.ഇന്ത്യൻ നഴ്സിങ് കൗൺസിലും സംസ്ഥാന കൗൺസിലും അംഗീകരിച്ച ബിഎസ്‌സി നഴ്‌സിങ്, പോസ്‌റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്, ജിഎൻഎം ഇവയിലൊന്ന് 50% എങ്കിലും മൊത്തം മാർക്കോടെ വിജയവും ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛികമായെടുത്ത് പ്ലസ്ടു പാസ് എന്നിവയാണ് യോഗ്യത. അപേക്ഷാഫീ 1000 രൂപയാണ്. പട്ടികവിഭാഗക്കാർക്ക് 500 രൂപയാണ് ഫീസ്. ഓൺലൈനായോ ഫെഡറൽ ബാങ്ക് ശാഖയിൽ ചലാൻ വഴിയോ പണമടയ്ക്കാം. വിശദമായ വിവരം വിജ്ഞാപനത്തിലുണ്ട്. 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള 90 മിനിറ്റ് എൻ‌ട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം.The post വുഡ് വർക്ക്‌ ടെക്‌നിഷ്യൻ പഠിക്കാം; ഐ.ടി.ഐ.യിൽ സീറ്റൊഴിവ് appeared first on Kairali News | Kairali News Live.