യുജിസി ചിഹ്നത്തിന് പകരം സരസ്വതി: കണാദ മഹര്‍ഷിയുടെ അറ്റോമിക് തിയറി, കെമിസ്ട്രിയില്‍ കുണ്ഡലിനി സങ്കല്‍പം, പൊളിറ്റിക്കല്‍ സയന്‍സില്‍ സവർക്കർ; അടിമുടി കാവിയിൽ മുങ്ങി പാഠ്യപദ്ധതി ചട്ടക്കൂട്

Wait 5 sec.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെയും കാവിയിൽ മുക്കുന്നു. സരസ്വതി ദേവിയുടെ ഫോട്ടോ പതിച്ചുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ കരട് യുജിസി പ്രസിദ്ധീകരിച്ചു. ശാസ്ത്ര വിഷയങ്ങൾ ഉള്‍പ്പെടെയുള്ള പാഠ്യപദ്ധതി പുരാണ, ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ്. പാഠപുസ്തകത്തിലെ യുജിസി എംബ്ലത്തിന് പകരം സരസ്വതിയുടെ ചിത്രവും പ്രാര്‍ത്ഥനയുമാണ് ഉള്ളത്. കെമിസ്ട്രി, കണക്ക് പാഠപുസ്തകങ്ങളില്‍ പോലും ഹിന്ദുത്വ ആശയങ്ങള്‍ കുത്തിക്കയറ്റിയിട്ടുണ്ട്. കണാദ മഹര്‍ഷിയുടെ അറ്റോമിക് തിയറി, വേദങ്ങളിലെ ലോഹശാസ്ത്രം, കെമിസ്ട്രിയില്‍ കുണ്ഡലിനി സങ്കല്‍പം എന്നിവയും ഉള്‍പ്പെടുത്തി. പൊളിറ്റിക്കല്‍ സയന്‍സില്‍ സവര്‍ക്കറും ദീന്‍ ദയാല്‍ ഉപാധ്യായയും സ്ഥാനം പിടിച്ചിട്ടുണ്ട്. വിഡി സവര്‍ക്കറുടെ ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന കൃതി സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയ പോരാട്ടം എന്ന അധ്യായത്തിന്‍റെ വായനാ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.ALSO READ; ബംഗാള്‍ ഗവര്‍ണറുടെ പേരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്: വഞ്ചിതരാകരുതെന്ന് രാജ്ഭവന്റെ മുന്നറിയിപ്പ്ദേശീയ വിദ്യാഭ്യാസ നയത്തി മറവിലാണ് യുജിസി കരട് പാഠ്യപദ്ധതി പുറത്തുവിട്ടിരിക്കുന്നത്. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെ ശക്തമായി എതിർത്തിരുന്നു.updating…The post യുജിസി ചിഹ്നത്തിന് പകരം സരസ്വതി: കണാദ മഹര്‍ഷിയുടെ അറ്റോമിക് തിയറി, കെമിസ്ട്രിയില്‍ കുണ്ഡലിനി സങ്കല്‍പം, പൊളിറ്റിക്കല്‍ സയന്‍സില്‍ സവർക്കർ; അടിമുടി കാവിയിൽ മുങ്ങി പാഠ്യപദ്ധതി ചട്ടക്കൂട് appeared first on Kairali News | Kairali News Live.