പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് പോലീസുകാരന് കുത്തേറ്റു

Wait 5 sec.

തിരുവനന്തപുരം| കൊച്ചുള്ളൂരില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പോലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതി പിടിയിലായി. തിരുവനന്തപുരം പാറോട്ടുകോണം സ്വദേശി സജീവാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഇയാള്‍ പോലീസുകാരനെ കുത്തിയത്.മനുവിന്റെ മുഖത്തും വയറിനും മുറിവേറ്റിട്ടുണ്ട്. മനുവിനെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മനുവിന്റെ വീടിനു മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.