ചെറുത്തുനിൽപ്പിന്റെ നേർക്കാഴ്ചയൊരുക്കി ഐ ഡി എസ് എഫ് എഫ് കെ ഉദ്‌ഘാടന ചിത്രം ‘ഫ്രം ഗ്രൗണ്ട് സീറോ’. പലസ്തീനിൽ നിന്നുള്ള 22 പേരുടെതാണ് ‘ഫ്രം ഗ്രൗണ്ട് സീറോ’. ഒരു ജനതയുടെ അതിജീവന കഥ പറഞ്ഞ ചിത്രം, ഗസയിലെ മനുഷ്യരോടുള്ള ഐക്യദാർഢ്യം കൂടിയായി.നിലയ്ക്കാത്ത മിസൈൽ വർഷവും സ്ഫോടനങ്ങളും ഗസയിൽ പുതുമയല്ല. കത്തിക്കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം ആ തെരുവീഥികളിൽ, കാറ്റിനൊപ്പം എന്നുമുണ്ടാകും. എന്നിട്ടും ആ ചെറുത്തു നിൽപ്പിനോ പോരാട്ടത്തിനോ മങ്ങലേറ്റിട്ടില്ല. ഫ്രം ഗ്രൗണ്ട് സീറോയിൽ നമുക്കത് കാണാൻ കഴിയും. അതിജീവിക്കാനുള്ള പോരാട്ടത്തിന്റെ നേർ കാഴ്ച. ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ കിട്ടിയ കയ്യടി, ഗസയിലെ മനുഷ്യരോടുള്ള ഐക്യദാർഢ്യം കൂടിയാണ്.Also read: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുടെ വിയോഗത്തിൽ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചുഅടിച്ചമർത്തലുകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ ജീവിതമണ് ഈ ഡോക്യുമെന്ററി. ഈ ജീവിതം അഭ്രപാളിയിൽ എത്തിച്ചതാകട്ടെ, ഗാസയിൽ നിന്നുള്ള 22 ചലച്ചിത്രകാരന്മാർ. ഗാസയിലെ മനുഷ്യരുടെ മനോബലത്തിന്റെ നേർക്കാഴ്ചയാണ് ‘ഫ്രം ഗ്രൗണ്ട് സീറോ’. കലയ്ക്ക് ഏത് പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണം. തുടരുന്ന വംശ്യഹത്യക്കിടയിലും എങ്ങനെ മനോവീര്യവും സർഗ്ഗാത്മകതയും നിലനിർത്താൻ കഴിയുമെന്നത്തിന്റെയും തെളിവ് കൂടിയാണ് ഈ ഡോക്യുമെന്ററി.The post 17ാമത് IDSFFK ; മികച്ച അഭിപ്രായം നേടി ഉദ്‌ഘാടന ചിത്രം ‘ഫ്രം ഗ്രൗണ്ട് സീറോ’ appeared first on Kairali News | Kairali News Live.