നോര്‍ത്ത് ഈസ്റ്റ് നിലനിര്‍ത്തുമോ, ഡയമണ്ട് ഹാര്‍ബര്‍ മിന്നിത്തിളങ്ങുമോ; ഡ്യൂറന്‍ഡ് കപ്പ് കലാശപ്പോര് ഇന്ന്

Wait 5 sec.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പിന്റെ കലാശപ്പോര് ഇന്ന്. നിലവിലെ ജേതാക്കളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയും ഡയമണ്ട് ഹാര്‍ബര്‍ എഫ് സിയും തമ്മിലാണ് മത്സരം. 134ാം ടൂര്‍ണമെന്റിനാണ് ഇന്ന് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരത ക്രിരംഗന്‍ മൈതാനത്ത് പരിസമാപ്തിയാകുന്നത്.കഴിഞ്ഞ വര്‍ഷം മോഹന്‍ ബഗാനെ വീഴ്ത്തിയാണ് നോര്‍ത്ത് ഈസ്റ്റ് കിരീടം ചൂടിയിരുന്നത്. ഷില്ലോങ് ലാജോങിനെ സെമിയില്‍ കീഴടക്കിയാണ് ഇത്തവണ അവര്‍ ഫൈനലില്‍ എത്തിയത്. ബംഗാള്‍ ഭീമന്‍ ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ചാണ് ഡയമണ്ട് ഹാര്‍ബര്‍ കലാശപ്പോരിന് യോഗ്യത നേടിയത്.Read Also: ‘മെസി വരും ട്ടാ’; സ്ഥിരീകരണവുമായി മന്ത്രി വി അബ്ദുറഹിമാൻഇന്ന് വൈകിട്ട് 5.30ന് മത്സരം ആരംഭിക്കും. സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ ലൈവുണ്ടാകും. സോണി ലിവ് ആപ്പിലും കാണാം. സാധ്യതാ ഇലവന്‍:നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്: ഗുര്‍മീത് സിങ് (ഗോള്‍ കീപ്പര്‍), റിദീം തലാങ്, അഷീര്‍ അക്തര്‍, മൈക്കല്‍ സൊബാകോ, ബൗന്താഗ്ലുന്‍ സാമ്‌തെ, ആന്‍ഡി റോഡ്രിഗസ്, മായക്കണ്ണന്‍, ചീമ നൂനെസ്, ജിതിന്‍ എം എസ്, ലാല്‍റിന്‍സുവാല ലാല്‍ബിയാക്‌നിയ, അലായിദ്ദീന്‍ അജാരായി.ഡയമണ്ട് ഹാര്‍ബര്‍: സുസ്‌നത മാലിക് (ഗോള്‍ കീപ്പര്‍), അജിത് കുമാര്‍, മൈകല്‍ കോര്‍താസര്‍, നരേഷ് സിങ്, മെല്‍റോയ് അസിസി, ക്ലേറ്റണ്‍, ലല്ലിയന്‍സംഗ, പോള്‍ റാംഫാങ്‌സുവ, ഗിരിക് ഖോസ്ല, ലൂക മജ്‌സെന്‍, ജോബി ജസ്റ്റിന്‍.The post നോര്‍ത്ത് ഈസ്റ്റ് നിലനിര്‍ത്തുമോ, ഡയമണ്ട് ഹാര്‍ബര്‍ മിന്നിത്തിളങ്ങുമോ; ഡ്യൂറന്‍ഡ് കപ്പ് കലാശപ്പോര് ഇന്ന് appeared first on Kairali News | Kairali News Live.