നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഓഫീസിന് കീഴിൽ ഓണം സ്പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി നിരവധിയിടങ്ങളിൽ നടത്തിയ റെയ്ഡിൽ ലിറ്റർകണക്കിന് ചാരായവും കോടയും പിടികൂടി. നെയ്യാറ്റിന്‍കര മേലെവിളാകം ഉരംകോരിയിട്ട പുത്തന്‍വീട്ടില്‍ അയ്യപ്പൻ്റെ (38) വീട്ടിലെ കോഴിക്കൂടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ബൈക്കില്‍ ചാരായം കടത്തുന്നതിനിടെ ഇയാളെ പിടികൂടിയിരുന്നു. ശേഷം ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. ബൈക്കിൽ ഏഴ് ലിറ്റര്‍ ചാരായവുമായാണ് ഇയാൾ പിടിയിലായത്.മറ്റൊരു സംഭവത്തിൽ, രണ്ട് ലിറ്റര്‍ ചാരായവുമായി കാഞ്ഞിരംകുളം അനുപമ ആശുപത്രിക്ക് സമീപം താമസിക്കുന്ന അരുണ്‍ നാഥ് (40) എന്നയാൾ പിടിയിലായി. സ്കൂട്ടിയില്‍ ചാരായം കടത്താൻ ശ്രമിക്കുമ്പോഴാണ് എക്സൈസിൻ്റെ പിടിയിലായത്. Read Also: അടൂർ നിർമ്മിതി കേന്ദ്രയിൽ ശൗചാലയത്തിൽ മൊബൈൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തി; താത്ക്കാലിക ജീവനക്കാരനെതിരെ കേസ്എക്സൈസ് ഇന്‍സ്പെക്ടര്‍ അജയകുമാര്‍ എ കെയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് കുമാര്‍ എൻ, രജിത്ത് കെ ആർ, സിവില്‍ എക്സൈസ് ഓഫീസര്‍ പ്രവീണ്‍ എം, മുഹമ്മദ് അനീസ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷിബു ടി എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.The post കോഴിക്കൂടിനുള്ളിലെ രഹസ്യ അറയില് സൂക്ഷിച്ച 120 ലിറ്റർ കോട പിടികൂടി; നെയ്യാറ്റിൻകരയിൽ ഓണം സ്പെഷ്യല് ഡ്രൈവ് ശക്തമാക്കി എക്സൈസ് appeared first on Kairali News | Kairali News Live.