17ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള; രണ്ടാം ദിനമായ ഇന്ന് മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കും

Wait 5 sec.

17ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്ന് മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രേക്ഷകർക്ക മുന്നിലെത്തും. കോമ്പറ്റീഷൻ ഷോർട്ട്, ലോങ്ങ്, ഷോർട്ട് ഫിക്ഷൻ വിഭാഗങ്ങളിലായി കോമ്പറ്റീഷൻ ലോങ്ങ് ഡോക്യുമെൻ്റെറി കോമ്പറ്റീഷൻ ഷോർട്ട് ഫിക്ഷൻ വിഭാഗങ്ങളിലായി 15ൽ അധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും.മേളയിലെ മുഖ്യാകർഷണമായ ക്യാമ്പസ് മത്സര വിഭാഗത്തിലെ ചിത്രങ്ങളും പ്രദർശനത്തിന് എത്തും. ചലച്ചിത്ര വിദ്യാർത്ഥികളൊരുക്കിയ 10 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിന് എത്തുക. ഇതിനൊപ്പം മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്‌ളാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവയും മേളയോട് അനുബന്ധിച്ച് നടക്കും.Also read:കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം; ‘സിലക്ട് 2025’ ൽ മികച്ച ഡോക്യുമെന്‍ററിയായി ‘ദിനോസറിന്‍റെ മുട്ട’ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് ഇന്നലെ തിരുവനന്തപുരത്ത് തുടക്കമായി. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഫെസ്റ്റിവല്‍ ഡെയ്‌ലി ബുള്ളറ്റിന്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍പേഴ്‌സനും സംവിധായകനുമായ കെ.മധു, ഫിക്ഷന്‍ വിഭാഗം ജൂറി അംഗവും നടിയുമായ രാജശ്രീ ദേശ്പാണ്ഡെക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.The post 17ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള; രണ്ടാം ദിനമായ ഇന്ന് മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കും appeared first on Kairali News | Kairali News Live.