മ്യാന്മറിലെ തന്ത്രപ്രധാന മേഖലകളില്‍ വിമതരുടെ മുന്നേറ്റം; സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യയും ചൈനയും

Wait 5 sec.

മ്യാന്‍മറിന്റെ തന്ത്രപ്രധാനമായ പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ വിമത വിഭാഗമായ അരാക്കന്‍ ആര്‍മി (എ എ). രാജ്യത്തെ ആഭ്യന്തരയുദ്ധത്തെയും മേഖലയിലെ സമാധാനത്തെയും മാറ്റിമറിക്കാവുന്ന അധികാരമാറ്റമായി മാറുമോയെന്നാണ് ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. രാഖിന സംസ്ഥാനമാണ് വിമത മുന്നേറ്റത്തിൻ്റെ കേന്ദ്രം.മ്യാന്‍മറിന്റെ സൈനിക സര്‍ക്കാര്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലെ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചിട്ടുണ്ടെങ്കിലും, രാഖിനയിലെ 17 ടൗണ്‍ഷിപ്പുകളില്‍ 14 എണ്ണം ഇപ്പോള്‍ എ എയുടെ നിയന്ത്രണത്തിലാണ്. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്നതും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നതുമായ സംസ്ഥാനമാണിത്.Read Also: ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു; 12 പേർക്ക് ദാരുണാന്ത്യം, 4 പേരെ കാണാനില്ലതലസ്ഥാനമായ സിറ്റ്‌വെ ഉള്‍പ്പെടെ രാഖിന സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് വിമത സംഘം. ഇന്ത്യൻ പ്രധാന തുറമുഖ പദ്ധതിയും എണ്ണ, വാതക പൈപ്പ്ലൈനുകളും ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ കേന്ദ്രമായ ആഴക്കടല്‍ തുറമുഖവും സ്ഥിതി ചെയ്യുന്ന ക്യൌക്ഫിയുവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. രാഖിനയിലെ മുസ്ലിം സമൂഹമായ റോഹിംഗ്യകളെ വംശഹത്യ നടത്താൻ മുന്നിൽ നിന്നത് ഈ സായുധ സംഘമായിരുന്നു.The post മ്യാന്മറിലെ തന്ത്രപ്രധാന മേഖലകളില്‍ വിമതരുടെ മുന്നേറ്റം; സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യയും ചൈനയും appeared first on Kairali News | Kairali News Live.