കോളർ ഇന്റർഫേസിൽ മാറ്റം വന്നോ? പഴയത് പോലെ ആക്കാൻ വഴിയുണ്ട്, എങ്ങനെ എന്ന് നോക്കാം

Wait 5 sec.

അടുത്തിടെ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്ന ആളുകളുടെ ഫോണിൽ അവർ പോലും അറിയാതെ ഒരു അപ്ഡേഷൻ വന്നു. പലരും അത് അറിഞ്ഞത് ഫോണിൽ കോൾ വന്നപ്പോഴാണ്.കോൾ എൻഡ്, കീപാഡ്, മ്യൂട്ട്, സ്പീക്കർ ഓപ്ഷനുകൾ എന്നിവയ്ക്കായി വലിയ ബട്ടണുകൾ ഉൾപ്പെടുത്തി ആൻഡ്രോയിഡ് കോളിംഗ് ഇന്റർഫേസ് നവീകരിച്ചതാണ് പുതിയ അപ്ഡേറ്റിലെ മാറ്റം. ഫോൺ ആപ്പിലും കോൺടാക്റ്റുകളിലും കോൾ ലിസ്റ്റുകളിലും പുതിയ അപ്ഡേറ്റിൽ മാറ്റം വന്നു. ഉപയോക്താക്കൾ അവരുടെ ഉപകരണത്തിൽ ഒരു അപ്‌ഡേറ്റും ഡൗൺലോഡ് ചെയ്തിട്ടില്ലെങ്കിലും ഈ മാറ്റങ്ങൾ തങ്ങളുടെ ഫോണിൽ ഉണ്ടായത് ചിലരെയെങ്കിലും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടാകും.Also read:എഐ ​ഡോക്ടറെ കണ്ണടച്ച് വിശ്വസിക്കുന്നവരാണോ? എന്നാൽ നിങ്ങളുടെ ജീവൻ അപകടത്തിലാണ് ഇപ്പോൾ ഓട്ടോ അപ്ഡേറ്റ് ആയ അപ്ഡേഷൻ പഴയത് പോലെ ആകാൻ ആഗ്രഹം ഉണ്ടെങ്കിൽ എളുപ്പമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയാൽ മതിയാകും. വെറും ഒരു മിനിറ്റിൽ പഴയത് പോലെ ആക്കാൻ കഴിയും. എങ്ങനെ പഴയ പോലെ ആക്കാമെന്ന് നോക്കാം.ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘ഫോൺ ബൈ ഗൂഗിൾ’ എന്ന് സർച്ച് ചെയ്യുക.ശേഷം അതിൽ അൺ ഇൻസ്റ്റാൾ എന്ന് കൊടുക്കുക.അൺ ഇൻസ്റ്റാൾ കൊടുത്തതിന് ശേഷം ഫോണിലെ കോളർ ഇന്റർഫേസ് എടുത്താൽ പഴയത് പോലെ ആകും. ഇത്രയും ചെയ്താൽ നിങ്ങളുടെ ഫോണിലെ കോളർ ഇന്റർഫേസിൽ വന്ന മാറ്റം പഴയത് പോലെ തന്നെ ആകും.The post കോളർ ഇന്റർഫേസിൽ മാറ്റം വന്നോ? പഴയത് പോലെ ആക്കാൻ വഴിയുണ്ട്, എങ്ങനെ എന്ന് നോക്കാം appeared first on Kairali News | Kairali News Live.