പത്തനംതിട്ട | പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി. മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ അജ്‌സല്‍, നബീല്‍ എന്നിവരാണ് കല്ലറകടവ് അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ടത്.ഓണ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കടവില്‍ പോയതായിരുന്നു. ഉച്ചക്ക് രണ്ടോടെയാണ് സംഭവം. നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചില്‍ ഊര്‍ജിതമാക്കി.