‘അദ്ദേഹത്തിന് അങ്ങനെ എല്ലാം പെട്ടന്നൊന്നും ഇഷ്ടപ്പെടില്ല’: അനുപമ പരമേശ്വരൻ

Wait 5 sec.

പ്രേമം എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ തുടങ്ങിയ അനുപമ പിന്നീട് തമിഴിലും, തെലുങ്കിലും ഒക്കെ തിളങ്ങി. വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഒരുപാട് നല്ല സിനിമകൾ ചെയ്ത് നടിയാണ് അനുപമ . അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബൈസൺ എന്ന സിനിമയെ കുറിച്ചും സംവിധായകൻ മാരി സെൽവരാജിനെ കുറിച്ചും സംസാരിക്കുകയാണ് നടി.ബൈസൺ എന്ന സിനിമയ്ക്ക് മുൻപ് പരിയേറും പെരുമാൾ, മാമന്നൻ എന്നീ ചിത്രങ്ങളിലേക്ക് മാരി സെൽവരാജ് തന്നെ വിളിച്ചെന്ന് അനുപമ പറയുന്നു. എന്നാൽ ഡേറ്റ് പ്രശ്നം ഉള്ളതുകൊണ്ട് അന്ന് തനിക്ക് സിനിമ ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ ബൈസൺ എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ എന്ത് തന്നെ സംഭവിച്ചാലും ചെയ്യണമെന്ന് തീരുമാനിച്ചെന്നും നടി പറയുന്നു.Also read:ബഷീറിനെ തൊട്ടറിഞ്ഞ് ആസ്വാദരകർ: രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ ശ്രദ്ധേയമായി ‘അനൽഹഖ്’ നടിയുടെ വാക്കുകൾ;‘ബൈസൺ എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ ഇത്തവണ എന്തുതന്നെ വന്നാലും ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ആ സിനിമ ചെയ്യാൻ ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. വളരെ നല്ല കഥയാണ് സിനിമയുടേത്. മാരി സാറിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നാണതെന്നാണ് എനിക്ക് തോന്നുന്നത്. ബൈസണ് മുൻപ് ഞാൻ ഒരു വർക്ക് ഷോപ്പിലും പങ്കെടുത്തിട്ടില്ല. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ രണ്ട് മാസം മുൻപ് തന്നെ അവിടെയെല്ലാം പോയി എല്ലാവരെയും പരിചയപെടുകയും അവരെ മനസിലാക്കുകയും ചെയ്തു. മാരി സാറിന് അങ്ങനെ എല്ലാം പെട്ടന്നൊന്നും ഇഷ്ടപ്പെടില്ല. ഒരു കാര്യം ശരിയായി ചെയ്തില്ലെങ്കിൽ അപ്പോൾ തന്നെ അദ്ദേഹം അത് പറയും’- അനുപമയുടെ വാക്കുകൾ.The post ‘അദ്ദേഹത്തിന് അങ്ങനെ എല്ലാം പെട്ടന്നൊന്നും ഇഷ്ടപ്പെടില്ല’: അനുപമ പരമേശ്വരൻ appeared first on Kairali News | Kairali News Live.