ജയില്‍ കാന്റീനില്‍ നിന്ന് മോഷണം; പ്രതി പിടിയില്‍

Wait 5 sec.

തിരുവനന്തപുരം | പൂജപ്പുര ജയില്‍ കാന്റീനില്‍ നിന്ന് പണം കവര്‍ന്നയാള്‍ പിടിയില്‍. പോത്തന്‍കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ ഹാദി (26)യാണ് പത്തനംതിട്ട തിരുവല്ലത്ത് വച്ച് പിടിയിലായത്.കവര്‍ന്ന പണം ഉപയോഗിച്ച് പ്രതി ഐഫോണും മറ്റും വാങ്ങിയിരുന്നു. ജയില്‍ കാന്റീനിലെ കൗണ്ടറില്‍ ജോലി ചെയ്തിട്ടുള്ള അബ്ദുല്‍ ഹാദി മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് ഇറങ്ങി 10 ദിവസത്തിനു ശേഷമാണ് കാന്റീനില്‍ നിന്ന് മോഷണം നടത്തിയത്.നാലുലക്ഷം രൂപയാണ് പ്രതി കവര്‍ന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ലുകൂട് തകര്‍ത്ത ശേഷം താക്കോലെടുത്ത് കാന്റീനിന്റെ ഓഫീസ് റൂം തുറന്ന് പണം കവരുകയായിരുന്നു.