മഹാരാഷ്ട്രയിൽ നീറ്റ് പി ജിയിൽ ഒന്നാം റാങ്ക് നേടി മലയാളി

Wait 5 sec.

ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പി ജി ഫലം പ്രസിദ്ധീകരിച്ചു. ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്ക് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് നടത്തുന്ന പ്രവേശന പരീക്ഷയാണ് നീറ്റ് പി.ജി.രാജ്യത്ത് 301 നഗരങ്ങളിലായി 1052 ടെസ്റ്റ് സെന്ററുകളിൽ നടത്തിയ പരീക്ഷിയിൽ 2.42 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പരമാവധി മാർക്കായ 800ൽ 695 മാർക്ക് നേടിയാണ് ആദർശ് പ്രവീൺ (23 ) മഹാരാഷ്‌ട്രയ്ക്കും മലയാളികൾക്കും അഭിമാനമായത്. അഖിലേന്ത്യ തലത്തിൽ അഞ്ചാം റാങ്കും മഹാരാഷ്ട്രയിൽ ഒന്നാം റാങ്കും ഡോക്ടർ ആദർശ് പ്രവീൺ കുമാർ നേടി.Also read: മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാംചെറുപ്പം മുതലെ ഡോക്ടർ ആവുക എന്ന സ്വപ്നം മനസ്സിൽ പേറിയായിരുന്നു പഠനം. കല്യാൺ ഈസ്റ്റ് സെന്റ് മേരീസ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക പഠനം. ഉല്ലാസ് നഗർ സി എച്ച് എമിൽ നിന്നും ബിരുദം നേടി. പിന്നീട് കെ ഇ എം ആശുപത്രിയിൽ നിന്നും എം ബി ബി എസ്. പൂർത്തിയാക്കി. മൂന്ന് വർഷത്തെ എം ഡി കോഴ്സിനുള്ള തയ്യാറെടുപ്പിലാണ് ആദർശ്. അച്ഛൻ കണ്ണൂർ തലശ്ശേരി സ്വദേശിയായ പ്രവീൺ കുമാർ, അമ്മ സുനിത പ്രവീൺ.The post മഹാരാഷ്ട്രയിൽ നീറ്റ് പി ജിയിൽ ഒന്നാം റാങ്ക് നേടി മലയാളി appeared first on Kairali News | Kairali News Live.