കോഴിക്കോട് സ്വകാര്യ ക്ലിനിക്കില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍.പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് പ്രതി, ക്ലിനിക്കില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ 06.30 നാണ് ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്ക് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ക്ലിനിക്ക് തുറന്ന ഉടന്‍, പ്രതി അതിക്രമിച്ച് കയറി ഉപദ്രിക്കുകയായിരുന്നു.ജീവനക്കാരി ചെറുത്ത് നിന്ന് ബഹളം വച്ചതോടെ സമീപത്തെ ഹോട്ടല്‍ ജീവനക്കാര്‍ ഓടിയെത്തി. എന്നാല്‍ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരി നല്‍കിയ പരാതിയില്‍ അത്തോളി പോലീസ് കേസെടുത്തു. കുന്ദമംഗലത്ത് വെച്ചാണ് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിം നെ പോലീസ് പിടികൂടിയത്.സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഇയാള്‍ കുറ്റകൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രം തെളിവ് നശിപ്പിക്കുന്നതിനായി ഉള്ള്യേരി അങ്ങാടിക്കടുത്ത് ഉപേക്ഷിച്ചാണ് കടന്നു കളഞ്ഞത്. വസ്ത്രത്തില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡില്‍ എടുത്തത്. Also read –‘ക്രിമിനൽ മനോഭാവം ഉള്ളതു കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും രാജിവയ്ക്കാതെ എംഎൽഎ ആയി തുടരുന്നത്’; എം വി ഗോവിന്ദൻ മാസ്റ്റർപോക്സോ കേസില്‍ പ്രതിയാണ് ജാസിം എന്ന് പോലീസ് അറിയിച്ചു. ഹോട്ടല്‍ തൊഴിലാളിയായ പ്രതി, ജോലി അന്വേഷിച്ചാണ് ഉള്ള്യേരിയില്‍ എത്തിയതെന്നാണ്് പോലീസിന് നല്‍കിയ മൊഴി.The post കോഴിക്കോട് ലാബ് ജീവനക്കാരിയെ പീഡിപ്പിക്കാന് ശ്രമം; തെളിവായത് ഉപേക്ഷിച്ച വസ്ത്രം: പ്രതി പിടിയില് appeared first on Kairali News | Kairali News Live.