ഗാന്ധിഭവൻ ഇരുപത്തിമൂന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഗാന്ധിഭവൻ – ടി ശശിധരൻ പുരസ്കാരദാനവും ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ ഗാന്ധി നാടക സമർപ്പണവും മുഖ്യമന്ത്രി നിർവഹിച്ചു.അശരണർക്ക് ആശ്രയം നൽകുന്ന സ്ഥാപനമാണ് ഗാന്ധിഭവൻ എന്നും നാട് ആപത്തിൽപ്പെട്ട ഘട്ടങ്ങളിലെല്ലാം സഹായഹസ്തവുമായി മുന്നോട്ട് വരാൻ ഗാന്ധിഭവനും അന്തേവാസികളും തയ്യാറായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ 1500ളം പേർ ഗാന്ധിഭവനിൽ ഉണ്ട്. വിവിധങ്ങളായ വിഭാഗങ്ങളാണ് ഗാന്ധിഭവന് കീഴിൽ പ്രവർത്തിക്കുന്നത്. അത് ഇനിയും കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു .ALSO READ: ‘സത്യസന്ധതയും പ്രതിബദ്ധതയും പുലർത്തിയ ഉദ്യോഗസ്ഥൻ’; എഡിജിപി മഹിപാൽ യാദവിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചുചടങ്ങിൽ ഡി ശശിധരൻ പുരസ്കാരം വരദരാജന് മുഖ്യമന്ത്രി സമർപ്പിച്ചു. അർഹതയുള്ള അംഗീകാരമാണ് വരദരാജന് ലഭിച്ചിട്ടുള്ളതെന്നും പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ മാതൃക പരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത് എന്നും പുരസ്കാരം സമ്മാനിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.ALSO READ: എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു; ഭൂപതിവു നിയമ ഭേദഗതിക്ക് അംഗീകാരം നൽകി മന്ത്രിസഭാഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ ഗാന്ധി നാടകം ഇന്ത്യയുടെ ചരിത്രത്തിലെക്ക് വെളിച്ചം വീശുന്ന ഒന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിക്കു മുകളിൽ മറ്റു ചിലരെയെല്ലാം പ്രതിഷ്ഠിക്കാൻ നടക്കുന്ന കാലമാണിത്. ഗാന്ധിജിയെ പിന്നിലേക്ക് തള്ളി ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാപ്പിരന്നവരെയും പാദസേവ ചെയ്ത വ്യക്തികളെയും പ്രസ്ഥാനങ്ങളെയും മഹത്വൽക്കരിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് നടക്കുകയാണ്.കുറച്ചുകാലം മുൻപ് പാഠപുസ്തകങ്ങളിൽ നിന്നും ഗാന്ധിവധം നീക്കം ചെയ്യപ്പെട്ടത് ശ്രദ്ധയിൽ പെട്ടതാണ്. സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ പോലും ഗാന്ധിജിയുടെ പ്രാധാന്യം കുറച്ചു കാണിച്ചു. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരെ മഹത്വവത്ക്കരിക്കുന്നവരോട് മൃദുസമീപനം സ്വീകരിക്കുന്ന ചിലർ ഗാന്ധിയൻമാരെന്ന വേഷത്തിൽ നടക്കുന്നുണ്ട് എന്നും അവരെ കൂടി തിരിച്ചറിയണം എന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.The post ‘നാട് ആപത്തിൽപ്പെട്ട ഘട്ടങ്ങളിലെല്ലാം സഹായഹസ്തവുമായി മുന്നോട്ട് വന്നവരാണ് ഗാന്ധിഭവനും അന്തേവാസികളും’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.