മാധ്യമപ്രവർത്തകർക്ക് നേരെ രാജ്യദ്രോഹകുറ്റം; അസം പൊലീസിന്‍റെ നടപടിക്കെതിരെ ദില്ലിയിൽ കെയുഡബ്ല്യുജെ – ഡിയുജെ പ്രതിഷേധം

Wait 5 sec.

മാധ്യമപ്രവർത്തകർക്ക് നേരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത അസം പൊലീസ് നടപടിക്കെതിരെ ദില്ലിയിൽ പ്രതിഷേധം. കെ യു ഡബ്ല്യു ജെ – ഡി യു ജെ മാധ്യമ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അസംഭവനിലേക്ക് നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നുമുതിർന്ന മാധ്യമ പ്രവർത്തകരായ കരൺ ഥാപർ, സിദ്ധാർത്ഥ് വരദരാജൻ, അഭിസാർ ശർമ എന്നിവർക്കെതിരേ കേസെടുത്ത സംഭവത്തിലാണ് മാധ്യമ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ALSO READ; കേരള ടൂറിസത്തിന് വീണ്ടും ആഗോള അംഗീകാരം: സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങിമാധ്യമ സംഘടനകളായ കെ യു ഡബ്ല്യു ജെ – ഡി യു ജെ എന്നിവയുടെ നേതൃത്വത്തിൽ ദില്ലി ജന്തർ മന്ദിറിലായിരുന്നു പ്രതിഷേധം. രാജ്യത്തെ മാധ്യമ വിലക്കിനെ ശക്തമായി ചെറുത്തുനിൽക്കുമെന്ന് പ്രതിഷേധാക്കാർ പറഞ്ഞു. അസം ഭവനിലേക്ക് നിശ്ചയിച്ചിരുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അസം ഭവൻ റെസിഡന്റ് കമ്മീഷണർക്ക് പ്രതിഷേധക്കാർ നിവേദനം നൽകി.The post മാധ്യമപ്രവർത്തകർക്ക് നേരെ രാജ്യദ്രോഹകുറ്റം; അസം പൊലീസിന്‍റെ നടപടിക്കെതിരെ ദില്ലിയിൽ കെയുഡബ്ല്യുജെ – ഡിയുജെ പ്രതിഷേധം appeared first on Kairali News | Kairali News Live.