17ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീണു. കൈരളി തിയേറ്ററില്‍ നടന്ന സമാപന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൃഷി വകുപ്പ് മന്ത്രി പി പ്രസാദും ചേര്‍ന്ന് വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ലോങ്ങ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ഗ്രിധരന്‍ എം.കെ.പി സംവിധാനം ചെയ്ത ‘ദളിത് സുബ്ബയ്യ’ എന്ന ചിത്രത്തിനാണ് ലഭിച്ചത്. 2,00,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സംവിധായകന്‍ ശങ്കര്‍ ഗൗഡിന്റെ ചിത്രമായ ‘നെഗറ്റീവ് റിമോര്‍സ്’ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ചിത്രത്തിനുള്ള അവാര്‍ഡ് നേടി. 1,00,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ‘റിക്കാര്‍ഡ് ഡാന്‍സ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശിഹാബ് ഓങ്ങല്ലൂര്‍ ഏറ്റുവാങ്ങി. മികച്ച ശബ്ദ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ‘സൈക്കിള്‍ മഹേഷ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുഹേല്‍ ബാനര്‍ജി ഏറ്റുവാങ്ങി.ALSO READ; ഡോ. ബിജു ചിത്രം പപ്പ ബുക്ക ഓസ്കാറിലേക്ക്: പാപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എൻട്രിശിവ കൃഷ് സംവിധാനം ചെയ്ത ‘അമ്മാസ് പ്രൈഡ് ‘ എന്ന ചിത്രം മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി പുരസ്കാരവും 1,00,000 രൂപ സമ്മാനതുകയും നേടി. മികച്ച രണ്ടാമത്തെ ഷോര്‍ട്ട് ഡോക്യുമെന്ററി പുരസ്കാരം ഓംകാര്‍ ഖാണ്ഡഗലേ സംവിധാനം ചെയ്ത ‘ആന്‍ ഇവന്‍ച്വല്‍ കലാമിറ്റി ഓഫ് ടൈം’ ചിത്രത്തിനാണ് ലഭിച്ചത്. 50,000 രൂപ സമ്മാനതുക ചിത്രം കരസ്ഥമാക്കി. ഷോര്‍ട്ട് ഡോക്യുമെന്ററി പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ ‘ബാലി’, ‘നോ സ്പേസ് ടു പ്രേ’ ,’അറ്റ് ദി മാര്‍ജിന്‍സ്’ എന്നീ മൂന്നു ചിത്രങ്ങള്‍ക്ക് ലഭിച്ചു.ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ആദിത്യ രാജ് ഭാര്‍ഗവ് സംവിധാനം ചെയ്ത് ‘ഒണ്‍ലി ടു യു ഐ സറണ്ടര്‍’ മികച്ച ചിത്രമായി. 2,00,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. രായിത് ഹാഷ്മത്ത് ക്വാസി സംവിധാനം ചെയ്ത് ‘ആന്‍ ഓര്‍ഫനേജ് ഓഫ് മെമ്മറീസ്’ ആണ് മികച്ച രണ്ടാമത്തെ ചിത്രം. 1,00,000 രൂപയും പ്രശസ്തിപത്രവും ചിത്രം നേടി. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം അഭിലാഷ് സെല്‍വമണി സംവിധാനം ചെയ്ത ‘പേച്ചി’ക്ക് ലഭിച്ചു.ക്യാമ്പസ് ഹ്രസ്വചിത്രവിഭാഗത്തില്‍ ശ്രുതില്‍ മാത്യു സംവിധാനം ചെയ്ത ‘ഉറ’ മികച്ച ചിത്രമായി. 50,000 രൂപയും പ്രശസ്തിപത്രവും ചിത്രത്തിന് ലഭിച്ചു. ‘ആന്‍ ഇവന്‍ച്വല്‍ കലാമിറ്റി ഓഫ് ടൈം’ എന്ന ചിത്രമാണ് ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തിലെ മികച്ച എഡിറ്റിംഗിനുള്ള കുമാര്‍ ടാക്കീസ് പുരസ്കാരം നേടിയത്. 20,000 രൂപയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ് അവാര്‍ഡ്. സംവിധായകനും എഡിറ്ററുമായ ഓംകാര്‍ ഖാണ്ഡഗലേ പുരസ്കാരം ഏറ്റുവാങ്ങി.The post 17ാമത് ഐഡിഎസ്എഫ്എഫ്കെ: പുരസ്കാരങ്ങള് പ്രഖ്യാപിച്ചു; മികച്ച ലോങ്ങ് ഡോക്യുമെന്ററി ‘ദളിത് സുബ്ബയ്യ’ appeared first on Kairali News | Kairali News Live.