മനുഷ്യ-വന്യജിവി സംഘർഷ ലഘൂകരണം: നയരേഖ തയ്യാറാക്കാൻ ജനകീയ അഭിപ്രായങ്ങൾ കേൾക്കും

Wait 5 sec.

മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം സംബന്ധിച്ച നായരേഖ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേട്ട് മാത്രമേ സർക്കാർ തയ്യാറാക്കു എന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനും നിവാരണത്തിനുമായി വനം വകുപ്പ് തയ്യാറാക്കിയ കരട് നയസമീപന രേഖയിൻമേൽ സംഘടിപ്പിക്കുന്ന സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഇതിന്റെ മുന്നോടിയായാണ് ജനപ്രതിനിധികളെയും കർഷരെയും മാധ്യമ പ്രവർത്തകരെയുമടക്കം വനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെുയും ക്ഷണിച്ച് ശില്പശാല സംഘടിപ്പിച്ചത്. ഈ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ 31 ന് കോഴിക്കോട് നടക്കുന്ന പരിപാടിയാർ ജനസമക്ഷം അവതരിപ്പിക്കും.1972 ലെ വന്യജീവി സംരക്ഷണം സംബന്ധിച്ച കേന്ദ്ര നിയമം കൂടുതൽ പ്രായോഗികമാക്കുന്നതിന് കാലോചിതമായ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. നിയമം വിട്ട് പ്രവർത്തിക്കുവാൻ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. അതേസമയം ജനങ്ങളുടെ സുരക്ഷിത ത്വത്തിനും വർധിച്ച പ്രാധാന്യമുണ്ട്. ഈ രണ്ട് ഘടകങ്ങളെയും പരിഗണിച്ചു മാത്രമേ വനം വകുപ്പിന് ഭാവിപദ്ധതികൾ വിഭാവനം ചെയ്യാൻ സാധിക്കുകയുള്ളൂ. മനുഷ്യ – വന്യജീവി സംരക്ഷണത്തിന് ശാസ്ത്രീയവും ദീർഘകാല അടിസ്ഥാനത്തിലുള്ളതുമായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം അധ്യക്ഷത വഹിച്ചു. വനം മേധാവി രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ, അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ പി പുകഴേന്തി, ഡോ. എൽ ചന്ദ്രശേഖർ, ഡോ. ജെ ജസ്റ്റിൻ മോഹൻ, ജോർജി പി മാത്തച്ചൻ തുടങ്ങിയവർ സംസാരിച്ചു.