ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; നടി ലക്ഷ്മി മേനോന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Wait 5 sec.

കൊച്ചിയിൽ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നടി ലക്ഷ്മി മേനോന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. ഓണം അവധിക്ക് ശേഷം കോടതി വിശദമായ വാദം കേൾക്കും. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തതോടെ നടി ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ. ALSO READ: ‘സൈബർ ഗുണ്ടകളെ ചുറ്റും നിർത്തി തിമർത്താടുന്ന ത്രിമൂർത്തികൾ’; ഷാഫി – രാഹുൽ – പി കെ ഫിറോസ് ത്രയത്തിനെതിരെ ആഞ്ഞടിച്ച് ഡോ. കെ ടി ജലീൽകൊച്ചിയിൽ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നു പ്രതികളെ ഇന്നലെ എറണാകുളം ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു. പരാതിക്കാരന്‍ ബാറില്‍ വെച്ച് അസഭ്യം നടത്തിയെന്നും ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും ലക്ഷ്മി ആര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നു. കേസിൽ മൂന്നാം പ്രതിയാണ് ലക്ഷ്മി മേനോൻ.ALSO READ: ‘എം എസ് എഫ് ലക്ഷണമൊത്ത വര്‍ഗീയവാദികളാണ്; ആ നിലപാട് പറഞ്ഞുകൊണ്ടേയിരിക്കും’: പി എസ് സഞ്ജീവ്മലയാളം, തമിഴ് സിനിമകളിൽ സജീവമായ ലക്ഷ്മി മേനോൻ 2011ൽ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് അഭിനയരം​ഗത്തെത്തുന്നത്. തുടർന്ന് തമിഴിൽ കുംകി, സുന്ദരപാണ്ഡ്യൻ, ജി​ഗർതണ്ട തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.The post ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; നടി ലക്ഷ്മി മേനോന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി appeared first on Kairali News | Kairali News Live.