മണാലിയില്‍ കനത്ത മഴയിലും പ്രളയത്തിലും വാൻ നാശ നഷ്ടമാണുണ്ടായത്. ബിയാസ് നദി കരകവിഞ്ഞൊഴുകുകയും ഒട്ടേറെ കെട്ടിടങ്ങള്‍ പ്രളയത്തില്‍ ഒലിച്ചു പോകുകയും ചെയ്തു. മണാലി-ലേ ഹൈവേ പലയിടത്തും റോഡുകൾ പൂർണ്ണമായും തകർന്നു. അതേസമയം ഭാഗികമായി ഒലിച്ചുപോയ ഒരു റസ്റ്റോറന്റിന്റെ ദൃശ്യങ്ങള്‍ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.ALSO READ : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; പഞ്ചാബ് ഉത്തരാഖണ്ഡ്, ഹരിയാന, ഒഡിഷ സംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പ്ബിയാസ് നദികരയിൽ ഷേർ-ഇ-പഞ്ചാബ് റസ്റ്റോറന്റ് പ്രളയത്തില്‍ ഒലിച്ചു പോകുന്ന ഭയാനകമായ ദൃശ്യങ്ങൾ ആണ് പുറത്ത് വരുന്നത്. കെട്ടിടത്തിന്റെ മുന്‍വശത്തെ ഒരു ചുമര്‍ മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിയെല്ലാം പ്രളയത്തിൽ ഒലിച്ചുപോയി. പ്രളയത്തിന്റെ ഭീകരത കാണിക്കുന്ന ദൃശ്യമായിരുന്നു ഇത്. സഞ്ചാരികൾ കൂടുതലായി എത്തുന്ന ഏറെ ശ്രദ്ധിക്കപ്പെട്ട റസ്റ്ററന്റ് കൂടിയാണിത്.ALSO READ : പഞ്ചാബില്‍ കനത്ത മഴ; കുടുങ്ങി കിടന്ന 25 പേരെ രക്ഷപ്പെടുത്തി: സൈന്യം രക്ഷാപ്രവർത്തനം നടത്തിയതിന് തൊട്ടുപിന്നാലെ കെട്ടിടം തകർന്നു വീണുപ്രളയത്തെ തുടർന്ന് ചൊവ്വാഴ്ച പലയിടത്തും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം 33 പേരുടെ മുങ്ങിമരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മണ്ണിടിഞ്ഞും മറ്റ് പ്രളയദുരന്തങ്ങളാലും 19 പേര്‍ക്കും ജീവന്‍ നഷ്ടമായി.The post നോക്കി നിൽക്കെ റസ്റ്റോറന്റ് ഒലിച്ചുപോയി; ഒരു ചുമർ മാത്രം ബാക്കിയായി; മണാലിയിലെ പ്രളയത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.