പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ അന്തരിച്ച ഡോ. സി.ജി. രാമചന്ദ്രൻ നായരുടെ രസതന്ത്ര ക്ലാസുകൾ ‘കൈറ്റ് വിക്ടേഴ്‌സിൽ’ സംപ്രേഷണം ചെയ്യുന്നു. 2025 ആഗസ്റ്റ് 23 മുതൽ 28 വരെ വൈകിട്ട് 05.30നാണ് 5 എപ്പിസോഡുകളിലായുള്ള ക്ലാസുകളുടെ സംപ്രേഷണം നടക്കുക. കൈറ്റ് വിക്ടേഴ്‌സിന്റെ ‘ഗ്രേറ്റ് ടീച്ചേഴ്‌സ്’ എന്ന പരമ്പരയിൽ കാര്യവട്ടം ക്യാമ്പസിലെ രസതന്ത്ര വിദ്യാർത്ഥികൾക്കായി 2010 ൽ ഡോ. സി.ജി. രാമചന്ദ്രൻ നായർ നടത്തിയ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്.