ശൗചാലയത്തിൽ മൊബൈൽ ക്യാമറ വച്ച് സ്ത്രീ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ജീവനക്കാരനെതിരെ കേസ്. അടൂർ നിർമ്മിതി കേന്ദ്രയിലെ താത്ക്കാലിക ജീവനക്കാരൻ അടൂർ മണക്കാല തുവയൂർ നോർത്ത് ഉണ്ണി വിലാസത്തിൽ ഹരികൃഷ്ണൻ(25) – നെതിരെയാണ് കേസ്. രണ്ടു ശൗചാലയങ്ങളാണ് കേന്ദ്രത്തിലുള്ളത്. ഇതിൽ ഒന്ന് പുരക്ഷൻ മാരുടേതും മറ്റൊന്ന് സ്ത്രീകളുടേതുമായിരുന്നു. ഇതിൽ സ്ത്രീകളുടെ ശൗചാലലയത്തിലാണ് മൊബൈൽ ക്യാമറ ഓണാക്കി വച്ചത്. ഇത് സ്ത്രീ ജീവനക്കാരിൽ ഒരാൾ കണ്ടു.ALSO READ: വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുന്നതിന് കൈക്കൂലി വാങ്ങി; കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽകുറച്ചു നാളുകളായി ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നതായിട്ടാണ് വിവരം. ജീവനക്കാർ അടൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്.ALSO READ: കൂത്താട്ടുകുളത്ത് ബാർ ഹോട്ടലിൽ സംഘർഷം; യുവാക്കൾ എയർ ഗൺ കൊണ്ട് മധ്യവയസ്കനെ തലക്കടിച്ചു വീഴ്ത്തിThe post അടൂർ നിർമ്മിതി കേന്ദ്രയിൽ ശൗചാലയത്തിൽ മൊബൈൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തി; താത്ക്കാലിക ജീവനക്കാരനെതിരെ കേസ് appeared first on Kairali News | Kairali News Live.