മറാഠ സംവരണ സമരം: മുംബൈയിലേക്കുള്ള പ്രതിഷേധ ജാഥ പൂനെയിലെത്തി

Wait 5 sec.

മറാഠ സംവരണ പ്രക്ഷോഭം ആരംഭിക്കാന്‍ മുംബൈയിലേക്ക് പുറപ്പെട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കേ പാട്ടീല്‍ നൂറുകണക്കിന് അനുയായികളോടൊപ്പം പൂനെ ജില്ലയിലെ ശിവ്നേരി കോട്ട താവളത്തിലെത്തി.ബുധനാഴ്ച ജല്‍ന ജില്ലയിലെ അന്തര്‍വാലി സാരതി ഗ്രാമത്തില്‍ നിന്നാണ് റാലി പുറപ്പെട്ടത്. മുംബൈയിലെത്തി പുതിയ നിരാഹാര സമരം നടത്താനാണ് തീരുമാനം. സംസ്ഥാന തലസ്ഥാനത്തേക്കുള്ള യാത്രാമധ്യേയാണ് സര്‍ക്കാര്‍ പ്രതിനിധി സംഘത്തെയും പാട്ടീല്‍ കാണും. മറാഠകള്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും 10 ശതമാനം സംവരണം വേണമെന്ന ആവശ്യമാണ് പാട്ടീല്‍ ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ മുന്‍പ് നടത്തിയ സമരങ്ങള്‍ മുഖ്യമന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇടപെട്ട് ഒത്ത് തീര്‍പ്പായിരുന്നെങ്കിലും സര്‍ക്കാര്‍ വാഗ്ദാനം ലഘിച്ചുവെന്നാണ് ജാരങ്കെ പാട്ടീല്‍ പരാതിപ്പെടുന്നത്.തന്റെ അനുയായികള്‍ സമാധാനപരമായി പ്രതിഷേധിക്കുമെന്നും ഇപ്പോള്‍ നടക്കുന്ന ഗണേശോത്സവം തടസ്സപ്പെടുത്തില്ലെന്നും ആക്ടിവിസ്റ്റ് പാട്ടീല്‍ ഉറപ്പ് നല്‍കി.Also Read : നിയമസഭ പാസാക്കിയ ബില്ലുകള്‍ ആറുമാസത്തില്‍ കൂടുതല്‍ തടഞ്ഞുവെക്കരുത്; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുക, വാഹനങ്ങളുടെ ചലനത്തിന് തടസ്സമുണ്ടാക്കരുത്, ‘ആക്ഷേപകരമായ’ മുദ്രാവാക്യങ്ങള്‍ ഒഴിവാക്കുക എന്നീ നിര്‍ദ്ദേശങ്ങളോടെ 40 നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ജല്‍ന പൊലീസ് പാട്ടീലിനെയും അനുയായികളെയും റാലി തുടരാന്‍ അനുവദിച്ചത്.മുംബൈ പൊലീസ് നിബന്ധനകളോടെയാണ് മറാഠ സംവരണ സമര നേതാവ് മനോജ് ജാരങ്കെ പട്ടീലിന് ഓഗസ്റ്റ് 29-ന് അസാദ് മൈദാനില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഒരുദിവസത്തേക്ക് മാത്രമുള്ള അനുമതിയായിരിക്കും ഇത്. പരമാവധി 5,000 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമരം വൈകുന്നേരം 6 മണിക്ക് എല്ലാ പ്രതിഷേധക്കാരും സ്ഥലം വിടേണ്ടിവരുമെന്നും കത്തില്‍ നിര്‍ദ്ദേശിച്ചു .The post മറാഠ സംവരണ സമരം: മുംബൈയിലേക്കുള്ള പ്രതിഷേധ ജാഥ പൂനെയിലെത്തി appeared first on Kairali News | Kairali News Live.