രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കത്ത് കിട്ടിയിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. രാഹുല്‍ നിയമസഭയില്‍ അവധി അപേക്ഷ നല്‍കിയിട്ടില്ല. രാഹുലിനെ പുറത്താക്കിയതായി കത്ത് കിട്ടിയിട്ടില്ല. രേഖാമൂലമോ വാക്കാലോ പോലും അറിയിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചാല്‍ അനുബന്ധ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനപ്രതിനിധികള്‍ മാന്യമായി പെരുമാറണമെന്നും അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സംസ്ഥാന ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ലൈംഗിക ചൂഷണ പരാതികളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് 6 പരാതികളാണ് ലഭിച്ചത്. പരാതികള്‍ ഡിജിപി സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി.വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ആണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.രാഹുലിനെതിരെ പുറത്തുവന്ന സംഭാഷണങ്ങളില്‍ വധഭീഷണി അടക്കം മുഴക്കിയത് ഗൗരവകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരകള്‍ക്ക് പരാതി നല്‍കുന്നതില്‍ ആശങ്ക വേണ്ടെന്നും പരാതികളില്‍ ശക്തമായ നടപടി ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.The post ‘രാഹുലിനെ പാര്ലമെന്ററി പാര്ട്ടിയില് നിന്നും പുറത്താക്കിയതായി കത്ത് കിട്ടിയിട്ടില്ല, രാഹുല് നിയമസഭയില് അവധി അപേക്ഷ നല്കിയിട്ടില്ല’: എ എന് ഷംസീര് appeared first on Kairali News | Kairali News Live.