ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസില്‍ തമ്മിലടി. പാലക്കാട് ഡിസിസി അതൃപ്തി കെപിസിസിയെ അറിയിച്ചു. കോടതി തള്ളിയ കേസില്‍ പാര്‍ട്ടി പ്രതിസന്ധിയില്‍ ആകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ അറിയിച്ചു.കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തില്‍ നിന്ന് ഒരു വിഭാഗം വിട്ടുനിന്നു. തുടര്‍ പ്രതിഷേധങ്ങള്‍ നടത്തേണ്ട എന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. സന്ദീപ് വാര്യര്‍ക്കെതിരെയും പാലക്കാട് ജില്ലയില്‍ പടയൊരുക്കം നടക്കുന്നുണ്ട്.Also Read : ‘രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കത്ത് കിട്ടിയിട്ടില്ല, രാഹുല്‍ നിയമസഭയില്‍ അവധി അപേക്ഷ നല്‍കിയിട്ടില്ല’: എ എന്‍ ഷംസീര്‍ക‍ഴിഞ്ഞ ദിവസമാണ് ബിജെപി നേതാവിനെതിരെ പീഡനപരാതിയുമായി യുവതി രംഗത്തെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെയാണ് യുവതി പരാതി നൽകിയത്. പാലക്കാട് സ്വദേശിനിയായ യുവതിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് പരാതി നൽകിയത്. കൃഷ്ണകുമാർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്.രണ്ട് ദിവസം മുൻപാണ് യുവതി സംസ്ഥാന പ്രസിഡന്റിന് പരാതി നൽകിയത്. രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. വൈകാതെ പരാതി പരിശോധിക്കാമെന്നാണ് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നൽകിയത്.The post അടിയോടടി തമ്മിലടി ! ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പ്രതിഷേധത്തില് കോണ്ഗ്രസില് തമ്മിലടി appeared first on Kairali News | Kairali News Live.