സൗദി അറേബ്യയിലെ അൽ-ജൗഫ് മേഖലയിൽ വേശ്യാവൃത്തിയിലേർപ്പെട്ട നാല് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു.കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആന്റി ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗവുമായി ചേർന്നാണ് അൽ-ജൗഫ് പോലീസ് ഇവരെ പിടികൂടിയത്. ഒരു അപ്പാർട്ട്‌മെൻ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ.അറസ്റ്റിലായ പ്രതികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.സമൂഹത്തെ ധാർമിക വിരുദ്ധമായ കുറ്റകൃത്യങ്ങളിൽ നിന്നും സംശയാസ്പദമായ പ്രവർത്തനങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.The post സൗദിയിൽ അപ്പാർട്ട്മെൻറിൽ വെച്ച് വേശ്യാവൃത്തിയിലേർപ്പെട്ട നാല് പ്രവാസികൾ അറസ്റ്റിൽ appeared first on Arabian Malayali.