വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ദുബായിലേക്ക്. വാദങ്ങള്‍ക്കിടയില്‍ പൊടുന്നനെയാണ് സതീശന്‍ ദുബായിലേക്ക് തിരിച്ചത്. അതിനാല്‍ മൂന്നുദിവസം സതീശന്‍ സംസ്ഥാനത്ത് ഉണ്ടാകില്ല.രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും എഐ ക്യാമറ കോടതിവിധിയും വി ഡി സതീശന് വലിയ തിരിച്ചടിയായിരുന്നു. വിവാദങ്ങള്‍ പടരുന്നതിന് ഇടയിലാണ് സതീശന്‍ ദുബായിലേക്ക് പോയത്. പുനഃസംഘടന ചര്‍ച്ചകള്‍ ഒഴിവാക്കിയാണ് സതീശന്റെ യാത്ര. വിവിധ യോഗങ്ങളില്‍ പങ്കെടുക്കാനാണ് പോയതെന്നാണ് വിശദീകരണം.Also Read : ‘സാമുദായിക ഭിന്നതകളെയും സാമൂഹിക അസമത്വത്തെയും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാന്‍ അയ്യങ്കാളിയുടെ സമരസ്മരണ നമുക്ക് ഊര്‍ജ്ജം പകരും’; അയ്യങ്കാളി ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രികഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം അടഞ്ഞ അധ്യായം എന്നായിരുന്നു സതീശന്റെ പ്രതികരണം. കേരളം നടുക്കുന്ന ബോംബുകള്‍ വരാനുണ്ടെന്നും സതീശന്‍ പറഞ്ഞിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ്സതീശന്‍ ദുബായിലേക്ക് പോയത്.എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരുടെ കൈവശം യാതൊരു തെളിവുമില്ലെന്ന് കോടതി കണ്ടെത്തി. പദ്ധതി നിർത്തിവക്കണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നുമായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം.ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരായ വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. യാതൊരു തെളിവും ഹാജരാക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. അത്തരമൊരു അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്നും സർക്കാർ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.The post വിവാദങ്ങള്ക്കിടെ വി ഡി സതീശന് ദുബായിലേക്ക്; യാത്ര പുനഃസംഘടന ചര്ച്ചകള് ഒഴിവാക്കി appeared first on Kairali News | Kairali News Live.