അമേരിക്ക ചുമത്തിയ അധിക തീരുവ രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് ആശങ്ക

Wait 5 sec.

അമേരിക്ക ചുമത്തിയ അധിക തീരുവ രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടത്തിന് വഴിവെക്കുമെന്ന് ആശങ്ക. തീരുവ പ്രാബല്യത്തില്‍ വന്നതോടെ 20 ലക്ഷത്തിലധികം തൊഴില്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. തീരുവ അടിച്ചേല്‍പ്പിച്ചിട്ടും യുഎസ്സുമായി ചങ്ങാത്തം തുടരുകയാണ് മോദി സര്‍ക്കാര്‍അമേരിക്ക ചുമത്തിയ 50% അധികതീരുവ രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടത്തിലേക്ക് വഴിവെക്കുമെന്ന ആശങ്ക വര്‍ധിപ്പിക്കുകയാണ്. 20 ലക്ഷത്തിലധികം പ്രത്യക്ഷ തൊഴില്‍ രാജ്യത്ത് ഇല്ലാതാകും എന്നാണ് വിലയിരുത്തല്‍. വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം ചെറുകിട വ്യവസായ രംഗത്തും പ്രതിസന്ധി നേരിടും.നാലര കോടിയോളം പേര്‍ തൊഴിലെടുക്കുന്ന ടെക്സ്റ്റൈല്‍ മേഖലക്കാണ് കനത്ത ആഘാതം. യുഎസിലേക്കുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ 43 ശതമാനത്തിലധികം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സൂറത്ത് നോയിഡ തുടങ്ങിയ മേഖലകളിലെ നിരവധി വസ്ത്ര ഉത്പാദന യൂണിറ്റുകള്‍ ഇതിനോടകം നിര്‍ത്തി.തിരുപ്പൂരിലെ വസ്ത്ര കയറ്റുമതിയില്‍ 3000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ വിലയിരുത്തല്‍.Also Read : രാജ്യത്തിന് തന്നെ മാതൃകയായി സംസ്ഥാനത്ത് വയോജന കമ്മീഷൻ; അധ്യക്ഷനായി അഡ്വ. കെ സോമപ്രസാദിനെ നിയോഗിച്ച് സർക്കാർടെക്സ്റ്റൈല്‍സ് മേഖലയെ സംരക്ഷിക്കാന്‍ പുതിയ വിപണികള്‍ കണ്ടെത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളും മന്ദഗതിയിലാണ് .ആഭരണം സമുദ്രോല്‍പ്പാദനം തുകല്‍ പാദരക്ഷ എന്നീ മേഖലകളിലെ ഒരു കോടിയോളം തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടേക്കും. തീരുവ ഉയര്‍ത്തല്‍ കയറ്റുമതിക്ക് ഒപ്പം രാജ്യത്തെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതിമാസ റിപ്പോര്‍ട്ട്.റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നതിന്റെ പേരില്‍ രാജ്യത്തിന്മേല്‍ 50 ശതമാനം തീരുവ അടിച്ചേല്‍പ്പിച്ച ശേഷവും യുഎസ് മായി മൃത സമീപനം തുടരുകയാണ് മോദി സര്‍ക്കാര്‍. യുഎസ് കുത്തകയായ ജനറല്‍ ഇലക്ട്രിക്സില്‍ നിന്നും 8700 കോടി രൂപയുടെ യുദ്ധവിമാന എന്‍ജിന്‍ വാങ്ങാനുള്ള കരാറില്‍ സര്‍ക്കാര്‍ അടുത്തമാസം ഒപ്പിടും എന്നാണ് വിവരം.The post അമേരിക്ക ചുമത്തിയ അധിക തീരുവ രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് ആശങ്ക appeared first on Kairali News | Kairali News Live.